HOME
DETAILS
MAL
ജി.എസ്.ടി സമ്പദ് ഘടനയെ മാറ്റിയെന്ന് മോദി
backup
June 22 2018 | 18:06 PM
ന്യൂഡല്‍ഹി: ചരക്ക് സേവനികുതി(ജി.എസ്.ടി) ഇന്ത്യന്‍ സമ്പദ്ഘടനയില്‍ നല്ല മാറ്റമുണ്ടാക്കിയെന്ന അവകാശവാദവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യാഗേറ്റിനു സമീപം നിര്‍മിക്കുന്ന വാണിജ്യഭവന് കെട്ടിടത്തിന്റെ ശിലാസ്ഥാപനം നടത്തി സംസാരിക്കുകായിരുന്നു അദ്ദേഹം. 2019 ഡിസംബറിനു മുന്‍പ് കെട്ടിടത്തിന്റെ നിര്‍മാണം പൂര്‍ത്തിയാവുമെന്ന് കരുതുന്നുവെന്നും അദ്ദേഹം പറഞ്ഞു.
സാങ്കേതികവിദ്യ ബിസിനസ് ചെയ്യാനുള്ള മാര്‍ഗങ്ങള്‍ എളുപ്പമാക്കി. വരുംവര്‍ഷങ്ങളില്‍ അത് കൂടുതല്‍ വളരും. ജി.എസ്.ടി സമ്പദ്ഘടനയില്‍ ഗുണപരമായ മാറ്റമുണ്ടാക്കിയിട്ടുണ്ട്. 226 കോടി രൂപ ചെലവില്‍ 4.33 ഏക്കര്‍ സ്ഥലത്താണ് വാണിജ്യഭവന് നിര്‍മിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."