ആര്‍.എസ്.എസ് രാജ്യത്ത് നുണപ്രചരിപ്പിക്കുന്നു- മദ്രസകള്‍ തീവ്രവാദികള്‍ക്ക് ജന്മം നല്‍കുന്നു പരാമര്‍ശത്തിനെതിരെ ഉമര്‍ അബ്ദുല്ല
ജമ്മു കശ്മീര്‍: മദ്രസകളാണ് തീവ്രവാദികള്‍ക്ക് ജന്മം നല്‍കുന്നതെന്ന ബി.ജെ.പി നേതാവും ജമ്മു കശ്മീര്‍ മുന്‍ ഉപമുഖ്യമന്ത്രിയുമായ കവീന്ദര്‍ ഗുപ്തയുടെ പരാമര്‍ശത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഉമര്‍ അബ്ദുല്ല. ആര്‍.എസ്.എസ് ശാഖകളാണ് വികലമായ അറിവുകള്‍ രാജ്യത്ത് പ്രചരിപ്പിക്കുന്നതെന്ന് നാഷനല്‍ കോണ്‍ഫറന്‍സ് പാര്‍ട്ടി ഉപാധ്യക്ഷന്‍ കുറ്റപ്പെടുത്തി.
ബി.ജെ.പി നേതാവിന്റെ പരാമര്‍ശത്തിനെതിരെ നാഷനല്‍ കോണ്‍ഫറന്‍സ് പാര്‍ട്ടി വക്താവ് സഈദ് റൂഹുള്ള മെഹ്ദിയും രംഗത്തെത്തി. പരാമര്‍ശം തികഞ്ഞ വിഢിത്തമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ബി.ജെ.പിയുടെ ഇഛാഭംഗമാണ് ഇതെല്ലാം കാണിക്കുന്നത്. കാവിപ്പാര്‍ട്ടിക്കും അതിന്റെ പ്രവര്‍ത്തകര്‍ക്കും മുസ് ലിങ്ങളോടുള്ള വെറുപ്പ് ഇതില്‍ നിന്ന് മനസ്സിലാക്കാം- മെഹ്ദി ചൂണ്ടിക്കാട്ടി. മുസ്‌ലിങ്ങളെ കുറിച്ച് ഇവരുടെ അറിവില്ലായ്മയാണിത്- അദ്ദേഹം ചൂണ്ടിക്കാട്ടി.
ദേശീയ പ്രസ്ഥാനത്തിന് മദ്രസകള്‍ നല്‍കിയ സംഭാവനകളും അദ്ദേഹം ചൂണ്ടിക്കാട്ടി. മൗലാന ബര്‍ക്കതുല്ല ബോപാലി, മൗലാന ഉബൈദുല്ല സിന്ധി, ശൈഖുല്‍ ഇസ് ലാം മൗലാന ഹുസൈന്‍ അഹമദ് മദനി തുടങ്ങിയ നേതാക്കള്‍ ബ്രിട്ടീഷുകാര്‍ക്കെതിരെ പോരാടി ജയില്‍ വാസം അനുഭവിച്ചവരാണ്. എന്നാല്‍ രാഷ്ട്ര പിതാവിന്റെ ഘാതകനെ പിന്‍ഗാമികളാണ് ആര്‍.എസ്.എസുകാരെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."