HOME
DETAILS

ജീവനക്കാരുടെ സുരക്ഷയ്ക്ക് മുൻഗണന; സേവനങ്ങളിൽ തടസമുണ്ടാകാമെന്ന് കരീം 

  
March 01, 2026 | 3:43 PM

karim prioritizes rider safety amidst west asian tensions

ദുബൈ: പശ്ചിമേഷ്യൻ സംഘർങ്ങളുടെ പശ്ചാത്തലത്തിൽ തങ്ങളുടെ ഡെലിവറി റൈഡർമാരുടെ സുരക്ഷയ്ക്കാണ് പ്രഥമ പരിഗണന നൽകുന്നതെന്ന് ദുബൈ ആസ്ഥാനമായുള്ള പ്രമുഖ റൈഡ്-ഹെയിലിംഗ്, ഫുഡ് ഡെലിവറി കമ്പനിയായ കരീം വ്യക്തമാക്കി. മേഖലയിലെ സംഭവവികാസങ്ങൾ അതീവ ജാഗ്രതയോടെ നിരീക്ഷിച്ചു വരികയാണെന്ന് കരീം സി.ഇ.ഒയും സഹസ്ഥാപകനുമായ മുദസിർ ശൈഖ വ്യക്തമാക്കി.

സാഹചര്യങ്ങൾ വിലയിരുത്തിക്കൊണ്ട് സേവനങ്ങൾ തടസമില്ലാതെ മുന്നോട്ട് കൊണ്ടുപോകാൻ പ്രത്യേക സംഘം 24 മണിക്കൂറും പ്രവർത്തിക്കുന്നുണ്ട്. എങ്കിലും, ഡെലിവറികളിൽ നേരിയ താമസമുണ്ടാകാൻ സാധ്യതയുണ്ടെന്ന് കമ്പനി വ്യക്തമാക്കി. ആപ്പ് വഴിയാണ് കമ്പനി ഇക്കാര്യം ഉപഭോക്താക്കളെ അറിയിച്ചത്.

"മേഖലയിലെ സംഭവവികാസങ്ങളിൽ ഞങ്ങൾ അതീവ ദുഃഖിതരാണ്. ഈ പ്രതിസന്ധി ഘട്ടത്തിലും ഞങ്ങളുടെ 'ക്യാപ്റ്റന്മാരുടെ' (റൈഡേഴ്സ്) സുരക്ഷ ഉറപ്പാക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്," കമ്പനി പ്രസ്താവനയിൽ പറഞ്ഞു.

ഈ പ്രശ്നങ്ങൾക്കിടയിലും സേവനമെത്തിക്കുന്ന റൈഡർമാരോട് ക്ഷമയോടും കരുണയോടും പെരുമാറണമെന്ന് കരീം ഉപഭോക്താക്കളോട് അഭ്യർത്ഥിച്ചു. മേഖലയിൽ എത്രയും വേഗം സമാധാനം പുനഃസ്ഥാപിക്കപ്പെടുമെന്ന് പ്രത്യാശിക്കുന്നതായും കമ്പനി കൂട്ടിച്ചേർത്തു. കരീമിന് പുറമെ മറ്റ് പ്രമുഖ ഡെലിവറി ആപ്പുകളുടെ സേവനങ്ങളിലും നിലവിൽ കാലതാമസം റിപ്പോർട്ട് ചെയ്യുന്നുണ്ട്.

Dubai-based ride-hailing and food delivery company Karim is prioritizing the safety of its delivery riders amidst escalating tensions in West Asia.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വാല്‍പ്പാറയില്‍ വിനോദ സഞ്ചാരത്തിനിടെ ടെമ്പോ ട്രാവലര്‍ കൊക്കയിലേക്ക് മറിഞ്ഞ് വന്‍ അപകടം; 9 മലയാളികള്‍ മരിച്ചു 

Kerala
  •  7 hours ago
No Image

ലോകത്തിന് ആശ്വാസം; ഹോർമുസ് കടലിടുക്ക് തുറന്നു നൽകുമെന്ന് ഇറാൻ, സ്ഥിരീകരണവുമായി ഡൊണാൾഡ് ട്രംപ്

International
  •  7 hours ago
No Image

എതിരാളികളെ വിറപ്പിച്ച് കോംബാനിയുടെ 'ഗോൾ മെഷീൻ'; ചാമ്പ്യൻസ് ലീഗ് സിംഹാസനം ബയേൺ തിരിച്ചുപിടിക്കുമോ?; In-Depth Story

Football
  •  8 hours ago
No Image

ചിക്കന്‍ ഫ്രൈഡ് റൈസില്‍ ചിക്കനില്ലെന്ന് ആരോപണം; ഹരിപ്പാട് യുവാവ് ഹോട്ടല്‍ തല്ലിത്തകര്‍ത്തു 

Kerala
  •  8 hours ago
No Image

കേരളം ചുട്ടുപൊള്ളുന്നു; വേനൽമഴ വൈകിപ്പിക്കുന്നത് 'ആന്റി സൈക്ലോൺ', ആശ്വാസത്തിന് ഏപ്രിൽ അവസാനം വരെ കാത്തിരിക്കണം

Kerala
  •  8 hours ago
No Image

രാഹുൽ ഗാന്ധിക്ക് ഇരട്ട പൗരത്വമുണ്ടെന്ന ആരോപണം; കേന്ദ്ര ഏജൻസിക്ക് അന്വേഷണം കൈമാറാൻ അലഹബാദ് ഹൈക്കോടതിയുടെ ഉത്തരവ്

National
  •  9 hours ago
No Image

സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങൾ കോഴിക്കോട് മുഖ്യഖാസിയായി സ്ഥാനമേറ്റെടുത്തു  

Kerala
  •  9 hours ago
No Image

അംബാനിക്ക് പിഴച്ചു, അദാനിക്ക് കുതിപ്പ്; വീണ്ടും ഏഷ്യയിലെ 'രാജാവായി' ഗൗതം അദാനി

National
  •  9 hours ago
No Image

നോയിഡയില്‍ തൊഴിലാളി സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാനെത്തിയ സിഐടിയു പ്രവര്‍ത്തകരെ കാണാനില്ലെന്ന് പരാതി; പ്രതിഷേധവുമായി സിപിഎം 

National
  •  10 hours ago
No Image

വടക്കേ അമേരിക്കയിൽ പക്ഷിപ്പനി ഭീതി; പുതിയ വകഭേദം സസ്തനികളിലേക്കും, മനുഷ്യരിലും ആശങ്ക

International
  •  10 hours ago