കെ.എം.ജോസഫ് സുപ്രിംകോടതിയില്‍ എത്തണമെന്നാണ് തന്റെ ആഗ്രഹം: ജ.ചെലമേശ്വര്‍
ന്യൂഡല്‍ഹി: ഉത്തരാഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസും മലയാളിയുമായ കെ.എം.ജോസഫ് സുപ്രിംകോടതിയിലെത്തണമെന്നാണ് തന്റെ ആഗ്രഹമെന്ന് ജസ്റ്റിസ് ചെലമേശ്വര്‍. അദ്ദേഹത്തെ ജഡ്ജിയായി നിയമിക്കാതിരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിരത്തിയ വാദങ്ങള്‍ ന്യായീകരണമില്ലാത്തതാണെന്നും ജസ്റ്റിസ് ചെലമേശ്വര്‍ പറഞ്ഞു. താന്‍കൂടി അംഗമായ കൊളീജിയത്തിന്റെ നിര്‍ദേശം വീണ്ടും കേന്ദ്രസര്‍ക്കാരിന് അയക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സുപ്രിംകോടതിയില്‍ നിന്ന് ഔദ്യോഗികമായി വിരമിക്കുന്ന ദിവസം ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്.
ജസ്റ്റിസ് കെ.എം.ജോസഫ് സുപ്രിംകോടതിയിലെത്തണമെന്ന് താന്‍ പ്രാര്ഥിക്കാറുണ്ട്. നിരന്തരം ആവശ്യപ്പെട്ടിരുന്നെങ്കിലും ന്യായാധിപന് ആയിരുന്നപ്പോള്‍ ഇക്കാര്യം നടപ്പിലാക്കാന്‍ തനിക്ക് ആയിരുന്നില്ല. സുപ്രിംകോടതി കൊളീജിയം ഐകകണ്ഠേനയാണ് കെ.എം.ജോസഫിന്റെ നിയമന ഉത്തരവ് കേന്ദ്രത്തിന് അയച്ചതെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ കെ.എം.ജോസഫിന്റെ നിയമനം തടയാന്‍ കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുവച്ച വാദങ്ങള്‍ നിലനില്‍ക്കില്ലെന്ന് താന്‍ കൊളീജിയം യോഗത്തില്‍ വ്യക്തമാക്കിയിരുന്നു. എട്ടുപേജുള്ള വിശദീകരണമാണ് കൊളീജിയം യോഗത്തില്‍ നല്‍കിയതെന്നും അദ്ദേഹം വിശദീകരിച്ചു. സുപ്രിംകോടതി ചീഫ് ജസ്റ്റിസിനെതിരേ വാര്‍ത്താസമ്മേളനം വിളിച്ചതില്‍ ദുഃഖിക്കുന്നില്ലെന്നും അദ്ദേഹം അഭിമുഖത്തില്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."