വംശീയ വധം: യു.എസില്‍ പതിനായിരങ്ങള്‍ തെരുവിലിറങ്ങി
ഡല്ലാസ്: കറുത്തവര്‍ഗക്കാരനെ പൊലിസ് വെടിവച്ചുകൊന്ന സംഭവത്തില്‍ യു.എസില്‍ പ്രതിഷേധം അലയടിക്കുന്നു. വംശീയവധത്തില്‍ പ്രതിഷേധിച്ച് ആയിരങ്ങള്‍ യു.എസില്‍ തെരുവിലിറങ്ങി. ഫോണിക്‌സ്, അരിസോണ എന്നിവിടങ്ങളില്‍ കൂറ്റന്‍ റാലികള്‍ നടന്നു. ഡല്ലാസില്‍ കഴിഞ്ഞദിവസം ഇത്തരത്തില്‍ നടന്ന പ്രതിഷേധത്തിനിടെയാണ് അഞ്ചുപൊലിസുകാര്‍ വെടിയേറ്റുമരിച്ചത്. വെള്ളിയാഴ്ച ന്യൂയോര്‍ക്ക് സിറ്റിയിലും അറ്റ്‌ലാന്റയിലും ഫിലാഡല്‍ഫിയയിലും സാന്‍ഫ്രാന്‍സിസ്‌കോയിലും കൂറ്റന്‍ റാലികള്‍ നടന്നു.
പ്രതിഷേധം ചിലയിടങ്ങളില്‍ അക്രമാസക്തമായതായി റിപ്പോര്‍ട്ടുണ്ട്. പരുക്കോ അറസ്റ്റോ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ പൊലിസ് കുരുമുളക് സ്‌പ്രേ ഉപയോഗിച്ചു.
പൊലിസും പ്രതിഷേധക്കാരും തമ്മില്‍ ഉന്തുംതള്ളും നടന്നെങ്കിലും പൊലിസ് സംയമനം പാലിച്ചുവെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വര്‍ണത്തിന് അതീതമായി നീതിവേണമെന്നാണ് അറ്റ്‌ലാന്റയില്‍ നടന്ന റാലിയില്‍ ആവശ്യമുയര്‍ന്നത്. ഹൈവേകളില്‍ പലയിടത്തും ഗതാഗതം തടസ്സപ്പെട്ടു.
റാലി സമാധാനപരമായിരുന്നുവെന്നും 10 പേരെ അറസ്റ്റ് ചെയ്‌തെന്നും അറ്റ്‌ലാന്റ മേയര്‍ കാസിം റഈദ് ട്വീറ്റ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."