HOME
DETAILS

ഓഫിസ് മുറ്റത്തെ'പാഴ്മണ്ണില്‍' പച്ചവിരിച്ച് സുനില്‍

  
backup
March 07 2019 | 05:03 AM

%e0%b4%93%e0%b4%ab%e0%b4%bf%e0%b4%b8%e0%b5%8d-%e0%b4%ae%e0%b5%81%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%86%e0%b4%aa%e0%b4%be%e0%b4%b4%e0%b5%8d%e0%b4%ae%e0%b4%a3%e0%b5%8d

ബി.കെ അനസ്


കോഴിക്കോട്: ഒരുദിവസം ഓഫിസിന് പുറത്തിറങ്ങിയപ്പോഴാണ് പുറത്ത് കൂട്ടിയിട്ടിരിക്കുന്ന മണ്ണ് ശ്രദ്ധയില്‍പ്പെട്ടത്.. വെറുതേ കിടക്കുന്ന മണ്ണില്‍ എന്തെങ്കിലും നട്ടുപിടിപ്പിച്ചാലോ എന്ന് തോന്നി. പിന്നെ ഒന്നും ചിന്തിച്ചില്ല, പലതരം വിത്തുകള്‍ കൊണ്ട് വന്ന് അവിടെയങ്ങ് വിതച്ചു. ഇന്ന് പയറ് മുതല്‍ കപ്പവരെ അവിടെ വിളഞ്ഞ് നില്‍പ്പുണ്ട്. സ്വപ്നമല്ല, പറഞ്ഞുവരുന്നത് കോഴിക്കോട് സിവില്‍ സ്‌റ്റേഷനില്‍ ഡ്രൈവറായ സുനിലിന്റെ ഓഫിസ് വളപ്പിലെ കൃഷിയെപ്പറ്റിയാണ്.
അനധികൃത മണ്ണുകടത്തിന് പിടിക്കപ്പെടുന്ന ലോറികളിലെ മണ്ണ് കോഴിക്കോട് താലൂക്ക് ഓഫിസ് വളപ്പില്‍ ഇറക്കലാണ് പതിവ്. ഈ മണ്ണിലാണ് ബാലുശ്ശേരി സ്വദേശിയായ സുനില്‍ പച്ചക്കറി കൃഷി വിളയിച്ചത്. ആദ്യമൊക്കെ 'പാഴ് 'മണ്ണില്‍ കൃഷിചെയ്യുന്ന സുനിലിനെ ആരും കൂട്ടാക്കിയില്ല. പക്ഷെ കൊച്ചുകൃഷിയിടത്തിലെ ഒറ്റയാള്‍ പോരാട്ടം സുനില്‍ നിര്‍ത്തിയില്ല. തക്കാളി മുതല്‍ മധുരക്കിഴങ്ങ് വരെ വിളയിച്ചു. സംഭവം കലക്കനാണെന്ന് തോന്നിയപ്പോള്‍ പിന്തുണയുമായി തഹസില്‍ദാറും സഹപ്രവര്‍ത്തകരുമൊക്കെയെത്തി.
തക്കാളി, വെണ്ട, പയര്‍, ചീര, പാവയ്ക്ക, കപ്പ, മധുരക്കിഴങ്ങ് എന്നിവയാണ് കൃഷിയിടത്തിലുള്ളത്. പൂര്‍ണമായും ജൈവവളം ഉപയോഗിച്ചാണ് കൃഷി. സഹപ്രവര്‍ത്തകനായ ഐജിന്‍ ആണ് കൃഷിയില്‍ സുനിലിന്റെ പ്രധാന സഹായി. ഇരുവരുംചേര്‍ന്ന് വിധസ്ഥലങ്ങളില്‍ നിന്ന് ചാണകപ്പൊടിയും മറ്റുജൈവവളങ്ങളും കൊണ്ടുവരും. ജോലി സമയം കഴിഞ്ഞ് വൈകിട്ട് ഏഴുവരെ ഓഫിസ് വളപ്പിലെ തന്റെ കൃഷിസ്ഥലത്ത് വെള്ളം നനച്ചും ചെടികളെ ശുശ്രൂഷിച്ചും സുനില്‍ ഉണ്ടാവും. കൊടും ചൂടായതിനാല്‍ ഇപ്പോള്‍ അവധി ദിവസവും കൃഷിസ്ഥലത്തെത്തി വെള്ളം നനയ്ക്കാറുണ്ട്. എത്താന്‍ സാധിച്ചില്ലെങ്കില്‍ ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന ഐജിനാണ് വെള്ളം നനയ്ക്കുന്നത്.
വിളവെടുത്ത പച്ചക്കറി ഓഫിസിലെ സഹപ്രവര്‍ത്തകര്‍ക്ക് നല്‍കാറാണ് പതിവ്. വീട്ടിലും പച്ചക്കറികൃഷിയുള്ളതിനാല്‍ ഓഫിസ് മുറ്റത്ത് വിളഞ്ഞതില്‍ നിന്ന് താന്‍ എടുക്കാറില്ലെന്നാണ് സുനില്‍ പറയുന്നത്. ഏതായാലും സംഗതി ഉഷാറായതോടെ സുനിലിന് കൃഷി ചെയ്യാന്‍ കൂടുതല്‍ സൗകര്യങ്ങള്‍ ചെയ്തുകൊടുക്കാനൊരുങ്ങുകയാണ് തഹസില്‍ദാര്‍ അനിതാകുമാരിയും സഹപ്രവര്‍ത്തകരും. ബാലുശ്ശേരി ഉണ്ണികുളം എം.എം പറമ്പ് സ്വദേശിയാണ് അന്‍പതുകാരനായ സുനില്‍. എട്ടുവര്‍ഷമായി കോഴിക്കോട് താലൂക്ക് ഓഫിസില്‍ ഡ്രൈവറായി ജോലിചെയ്തു വരികയാണ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഓപ്പണ്‍ എഐ വില്‍പ്പനയ്ക്കുള്ളതല്ല'; എഐ ഭീമന്റെ ഉശിരന്‍ മറുപടി, മസ്‌കിന് കനത്ത തിരിച്ചടി

International
  •  16 days ago
No Image

'തരൂര്‍ വിശ്വപൗരന്‍, ഞാന്‍ സാധാരണ പാര്‍ട്ടി പ്രവര്‍ത്തകന്‍'; പരിഹസിച്ച് കെ.മുരളീധരന്‍

Kerala
  •  16 days ago
No Image

യുഎഇയിലെ ആദ്യ അല്‍ബിര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് അബൂദബിയില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നു

uae
  •  16 days ago
No Image

എന്തിനാണ് ചാമ്പ്യൻസ് ട്രോഫിക്കുള്ള ഇന്ത്യൻ ടീമിൽ നിന്നും അവനെ ഒഴിവാക്കിയത്: അശ്വിൻ

Football
  •  16 days ago
No Image

അന്ന് എല്ലാവരും എന്നെ അപമാനിച്ചപ്പോൾ അദ്ദേഹം മാത്രമാണ് എന്നെ പിന്തുണച്ചത്: ഡി മരിയ

Football
  •  16 days ago
No Image

കോട്ടയം നഴ്‌സിങ് കോളജ് റാഗിങ്; പ്രതികളായ അഞ്ച് വിദ്യാര്‍ഥികളുടെ തുടര്‍പഠനം തടയും

Kerala
  •  16 days ago
No Image

കാൻസറിനെ പ്രതിരോധിക്കുന്ന കൂൺ ഇനങ്ങൾ; കേരളത്തിലെമ്പാടും 100 കൂൺ ഉത്പാദന യൂണിറ്റുകൾ, കൂൺ കൃഷിക്കായി കൃഷിവകുപ്പിന്റെ കൂൺ ഗ്രാമം. കൂടുതലറിയാം.....

Business
  •  16 days ago
No Image

ഗെച്ച് റിച്ച് ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ക്കെതിരെ മുന്നറിയിപ്പുമായി അബൂദബി പൊലിസ്

uae
  •  16 days ago
No Image

എങ്ങനെ കളിക്കണമെന്ന് സഞ്ജു ആ താരത്തെ കണ്ട് പഠിക്കണം: ഉപദേശവുമായി ഇതിഹാസം 

Cricket
  •  16 days ago
No Image

മൂക്ക്, തല, മുഖം എന്നിവിടങ്ങളിലെ ചതവ് മരണകാരണമല്ല; ആഴത്തിലുള്ള മുറിവുകളില്ല; നെയ്യാറ്റിന്‍കര ഗോപന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് പുറത്ത്

Kerala
  •  16 days ago