HOME
DETAILS

മാനന്തവാടി-കേണിച്ചിറ-സുല്‍ത്താന്‍ ബത്തേരി റൂട്ടില്‍ യാത്രക്കാര്‍ക്ക് 'ചങ്കിടിക്കും' യാത്ര

  
backup
April 10 2017 | 19:04 PM

%e0%b4%ae%e0%b4%be%e0%b4%a8%e0%b4%a8%e0%b5%8d%e0%b4%a4%e0%b4%b5%e0%b4%be%e0%b4%9f%e0%b4%bf-%e0%b4%95%e0%b5%87%e0%b4%a3%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%bf%e0%b4%b1-%e0%b4%b8%e0%b5%81%e0%b4%b2


 ബസുകളുടെ മത്സരയോട്ടം അപകടങ്ങള്‍ക്ക് കാരണമാകുന്നു
മറികടക്കുന്നതിനിടെ സ്വകാര്യബസ് കെ.എസ്.ആര്‍.ടി.സിയിലിടിച്ചു
നടവയല്‍: കെ.എസ്.ആര്‍.ടി.സി-സ്വകാര്യബസുകള്‍ കിടമത്സരം നിലനില്‍ക്കുന്ന പനമരം-കേണിച്ചിറ സുല്‍ത്താന്‍ ബത്തേരി റൂട്ടില്‍ യാത്രക്കാര്‍ക്ക് ചങ്കിടിക്കും യാത്ര. സമയക്രമം പോലും പാലിക്കാതെയുള്ള ബസുകളുടെ മത്സരയോട്ടം മിക്കദിവസങ്ങളിലും റൂട്ടില്‍ അപകടങ്ങള്‍ക്കും കാരണമാകുന്നുണ്ട്.
കഴിഞ്ഞ ദിവസം സ്വകാര്യബസ് മറികടക്കുന്നതിനിടെ കെ.എസ്.ആര്‍.ടി.സി ബസിലിടിച്ചിരുന്നു. നടവയല്‍ ഹൈസ്‌കൂള്‍ റോഡിലെ വളവില്‍ വെച്ചായിരുന്നു അപകടം. രാവിലെ ആയതിനാല്‍ ബസുകളില്‍ യാത്രക്കാര്‍ കുറവായതാണ് ദുരന്തം ഒഴിവായത്. അപകടത്തെ തുടര്‍ന്ന് റോഡില്‍ ഗതാഗതം സ്തംഭിച്ചിരുന്നു. തുടര്‍ന്ന് പനമരം കേണിച്ചിറ സ്റ്റേഷനുകളില്‍ നിന്ന് പൊലിസ് എത്തിയാണ് ബസുകള്‍ മാറ്റിയത്.
അപകടങ്ങള്‍ തുടര്‍ക്കഥയായിട്ടും യാത്രക്കാരുടെ ജീവന്‍ പണയം വെച്ചുള്ള ബസുകാരുടെ മത്സര ഓട്ടം തടയുന്നതിന് പൊലിസോ മോട്ടോര്‍ വാഹന വകുപ്പോ യാതൊരു നടപടിയും ഇതുവരെ സ്വീകരിച്ചിട്ടില്ല. സ്വകാര്യ ബസുകളുടെ കുത്തക റൂട്ടായിരുന്ന മാനന്തവാടി-പനമരം-സുല്‍ത്താന്‍ ബത്തേരി റൂട്ടില്‍ കോടതി ഉത്തരവിനെ തുടര്‍ന്ന് കെ.എസ്.ആര്‍.ടി.സി ബസുകള്‍ സര്‍വീസ് നടത്താന്‍ ആരംഭിച്ചതോടെയാണ് റൂട്ടില്‍ പ്രശ്‌നങ്ങള്‍ തുടങ്ങിയത്. കെ.എസ്.ആര്‍.ടി.സി സര്‍വിസിനെ തകര്‍ക്കാന്‍ സ്വകാര്യ ബസ് ലോബികളും രംഗത്ത് എത്തി. സര്‍ക്കാര്‍ ബസുകളുടെ മുന്നിലും പുറകിലുമായി സ്വകാര്യ ബസുകള്‍ സര്‍വിസ് നടത്തി വരുമാനം കുറക്കുക എന്ന ലക്ഷ്യമായിരുന്നു ഇതിന് പിന്നില്‍.
തുടര്‍ന്ന് നടവയല്‍ കേണിച്ചിറ പ്രദേശത്തെ ബസ് പാസഞ്ചേഴ്‌സ് അസോസിയേഷനുകള്‍  ഇടപെട്ടാണ് ബസുകള്‍ക്ക് സമയക്രമം ഉണ്ടാക്കി നല്‍കിയത്. കുറച്ച് കാലം സ്വകാര്യ ബസുകള്‍ സമയക്രമം പാലിച്ചങ്കിലും വീണ്ടും ഇത് തെറ്റിച്ചു മത്സരയോട്ടം ആരംഭിച്ചിരിക്കുകയാണ്.
കേണിച്ചിറ ടൗണില്‍ പൊലിസ് ബസുകളുടെ സമയക്രമം പാലിക്കുന്നതിന് പഞ്ചിങ് സ്റ്റേഷന്‍ തുടങ്ങിയിരുന്നു. എന്നാല്‍ ഇവിടെ സമയം രേഖപെടുത്തിയാലും സ്വകാര്യ ബസുകള്‍ അമിത വേഗത്തില്‍ എത്തി കെ.എസ്.ആര്‍.ടി.സിയെ മറികടക്കാനുളള ശ്രമങ്ങളാണ് നടത്തുന്നത് .
ബസ്സുകളുടെ ഈ അമിത വേഗതയാണ് പലപ്പോഴും അപകടങ്ങള്‍ക്ക് കാരണമാകുന്നതെന്ന്  നാട്ടുകാര്‍ പറയുന്നു. ഇത്തരത്തില്‍ ബത്തേരിയില്‍ നിന്നും പുറപ്പെട്ട കെ.എസ്.ആര്‍.ടി.സി ബസിന്റെ പുറകില്‍ വന്ന സ്വകാര്യ ബസ് മറികടക്കാനുള്ള ശ്രമത്തിലാണ് കഴിഞ്ഞദിവസം അപകടമുണ്ടായത്.
ബസുകളുടെ അമിതവേഗതയും മത്സര ഓട്ടവും അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാരും രംഗത്തെത്തിയതോടെ ചെറിയ ബഹളത്തിന് കാരണമായി. സമയക്രമം പാലിച്ചാല്‍ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകുമെന്നിരിക്കെ ഇതിനുള്ള നടപടി സ്വീകരിക്കാന്‍ ബന്ധപ്പെട്ട അധികൃതര്‍ തയാറാകണമെന്ന ആവശ്യം ഇതോടെ ശക്തമാകുകയാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അന്നാലും ഈ അഭ്യാസം കുറച്ച് കൂടി പോയി; കാസർകോടിൽ പുത്തന്‍ ഥാർ കത്തി നശിച്ചു

Kerala
  •  27 minutes ago
No Image

പനയമ്പാടം അപകടം; അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ മന്ത്രി

Kerala
  •  29 minutes ago
No Image

ആധാർ പുതുക്കിയില്ലേ ഇതുവരെ? എന്നാൽ സൗജന്യമായി ആധാർ പുതുക്കാനുള്ള വഴിയറിയാം

National
  •  42 minutes ago
No Image

ഡിങ് ലിറനെ വീഴ്ത്തി ഗുകേഷ് ലോക ചാമ്പ്യന്‍

Others
  •  an hour ago
No Image

മാധ്യമ പ്രവർത്തനം നിയന്ത്രിക്കുന്ന പുതിയ നിയമത്തിന് ഖത്തർ മന്ത്രിസഭയുടെ അം​ഗീകാരം

qatar
  •  an hour ago
No Image

പനയമ്പാടം സ്ഥിരം അപകടം നടക്കുന്ന സ്ഥലം;  'ഇനി ഒരു ജീവന്‍ നഷ്ടപ്പെടാന്‍ പാടില്ല'; പ്രതിഷേധവുമായി നാട്ടുകാര്‍

Kerala
  •  2 hours ago
No Image

2034 ൽ സഊദി ആതിഥേയത്വം വഹിക്കുക ചരിത്രത്തിലെ ഏറ്റവും മികച്ച ലോകകപ്പിന്; ക്രിസ്റ്റ്യാനോ റൊണാൾഡോ

Saudi-arabia
  •  2 hours ago
No Image

ഇ-വീസ താൽക്കാലികമായി നിർത്തിവച്ച് കുവൈത്ത്

Kuwait
  •  3 hours ago
No Image

അതിതീവ്ര മഴ മുന്നറിയിപ്പ്; പത്തനംതിട്ടയില്‍ മലയോര മേഖലയിലേക്കുള്ള രാത്രി യാത്ര നിരോധിച്ചു, ക്വാറികള്‍ക്ക് വിലക്ക്

Kerala
  •  3 hours ago
No Image

പാലക്കാട് തച്ചമ്പാറയില്‍ ലോറി മറിഞ്ഞ് നാല്‌ കുട്ടികള്‍ മരിച്ചു

Kerala
  •  3 hours ago