ദമ്മാം - കൊച്ചി വിമാനം; 174 യാത്രക്കാരുമായി പുറപ്പെട്ടു
ജിദ്ദ: കൊവിഡ് പശ്ചാത്തലത്തിൽ സഊദിയിൽ കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിൽ എത്തിക്കുന്നതിന്റെ ഭാഗമായി കിഴക്കന്‍ പ്രവിശ്യയിലെ ദമാമില്‍നിന്നു കേരളത്തിലേക്കുള്ള ആദ്യ വിമാനം പുറപ്പെട്ടു. ഇന്ത്യന്‍ എംബസിയില്‍നിന്നു അനുമതി ലഭിച്ച ആറ് കുട്ടികളടക്കം 174 പേരാണ് എയര്‍ ഇന്ത്യ ഓഫീസില്‍നിന്നു ടിക്കറ്റ് നേടി യാത്രയായത്. ഉച്ചക്ക് 12.45 നു ദമാമില്‍നിന്നു പുറപ്പെട്ട വിമാനം രാത്രി 8.45 നു കൊച്ചിയില്‍ ഇറങ്ങും.
കര്‍ഫ്യു ഇളവു നിലനില്‍ക്കുന്നുണ്ടെങ്കിലും യാത്രാ വിലക്ക് ഉള്ളതിനാല്‍ കിഴക്കന്‍ പ്രവിശ്യയില്‍ താമസിക്കുന്നവര്‍ക്ക് മാത്രമേ ഈ വിമാനത്തില്‍ യാത്ര ചെയ്യുന്നതിന് അനുമതി ലഭിച്ചിട്ടുള്ളൂ. കടുത്ത രോഗികളും തുടര്‍ചികിത്സ ആവശ്യമുള്ളവരും ഗര്‍ഭിണികളും സന്ദര്‍ശക വിസയിലെത്തി കാലാവധി കഴിഞ്ഞു ഇവിടെ കുടുങ്ങിയ പ്രായമായവരുമാണ് മുന്‍ഗണനാ പട്ടികയില്‍ ഇടം നേടിയവര്‍.
രാവിലെ ഒന്‍പതു മണിക്ക് എയര്‍പോര്‍ട്ടില്‍ എത്താനുള്ള നിര്‍ദ്ദേശം ലഭിച്ചിരുന്നെങ്കിലും നിരവധി യാത്രക്കാര്‍ രാവിലെ ഏഴു മണി മുതല്‍ തന്നെ എത്തിയിരുന്നു. മെഡിക്കല്‍ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റുകള്‍ കരുതാന്‍ നേരത്തെ നിര്‍ദ്ദേശം നല്‍കിയതിനാല്‍ രോഗികളും ഗര്‍ഭിണികളും ഇതെല്ലം തയാറാക്കി തന്നെയാണ് എയര്‍പോര്‍ട്ടില്‍ എത്തിയത്.
ബോര്‍ഡിംഗിനു മുന്‍പ് തന്നെ സഊദി ആരോഗ്യ മന്ത്രാലയത്തിന്റെ വിദഗ്ധ സംഘം പ്രാഥമിക പരിശോധന നടത്തിയാണ് യാത്രക്കാരെ ക്രമീകരിച്ചത്. വിസിറ്റിംഗ് വിസയില്‍ എത്തിയ ഒരു കുട്ടിയുടെ പാസ്‌പോര്‍ട്ട് കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് വിസ പുതുക്കാന്‍ കഴിയാതെ വരികയും ഇന്ന് യാത്ര ചെയ്യുന്നതിന് എയര്‍പോര്‍ട്ട് ജവാസാത്ത് വിഭാഗം താല്‍ക്കാലികമായി സിസ്റ്റത്തില്‍ പാസ്‌പോര്‍ട്ട് പുതുക്കി നല്‍കിയതിനെ തുടര്‍ന്ന് ഈ വിമാനത്തില്‍ തന്നെ യാത്രക്ക് അനുമതി നല്‍കുകയും ചെയ്തു.
അതേ സമയം പ്രവാസികളുമായി ഇന്നു കേരളത്തിൽ മൂന്നു വിമാനങ്ങൾ എത്തും. ഖത്തറിൽ നിന്ന് കഴിഞ്ഞ ദിവസം റദ്ദാക്കിയ ദോഹ - തിരുവനന്തപുരം വിമാനവും ഇക്കൂട്ടത്തിലുണ്ട്. ദുബൈയിൽ നിന്ന് കണ്ണൂരിലേക്കും ദമ്മാമിൽ നിന്ന് കൊച്ചിയിലേക്കും വിമാനം ഇറങ്ങും.
ഗൾഫിൽ നിന്ന് കണ്ണൂർ വിമാനത്താവളത്തിലേക്കുള്ള ആദ്യ വിമാനമാണ് ഇന്ന് ദുബൈയിൽ നിന്ന് പുറപ്പെട്ടത്. യുഎഇ സമയം ഉച്ചക്ക് രണ്ടിന് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനം രാത്രി 7.10ന് കണ്ണൂരിലെത്തും. ദോഹയിൽ നിന്ന് വൈകുന്നേരം നാലരക്ക് പുറപ്പെടുന്ന ദോഹ - തിരുവനന്തപുരം വിമാനം രാത്രി 12.40നാണ് തിരുവനന്തപുരം വിമാനത്താവളത്തിൽ ഇറങ്ങുക. ദമ്മാം - കൊച്ചി എയർ ഇന്ത്യ വിമാനം രാത്രി എട്ടരക്ക് വിമാനം നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ഇറങ്ങും
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."