ഗാന്ധിസ്മൃതി സദസും ഫോട്ടോപ്രദര്‍ശനവും 11ന്
കല്‍പ്പറ്റ: ഗാന്ധിജിയുടെ 150-ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ച് അഞ്ചുകുന്ന് പൊതുജനഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തില്‍ ഗാന്ധിസ്മൃതി സദസും ഫോട്ടോ പ്രദര്‍ശനവും സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ഈമാസം 11ന് രാവിലെ 11 മണിക്ക് ഗ്രന്ഥാലയം ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങ് പ്രമുഖ ചരിത്രകാരന്‍ ഡോ. എം.ആര്‍ രാഘവവാര്യര്‍ ഉദ്ഘാടനം ചെയ്യും. ഗാന്ധിജിയുടെ ജീവിതത്തിലെ ബാല്യം മുതല്‍ രക്തസാക്ഷിത്വം വരെയുള്ള പ്രധാന സംഭവങ്ങളെ ആസ്പദമാക്കിയുള്ള ഫോട്ടോ പ്രദര്‍ശനം പ്രമുഖ പരിസ്ഥിതിപ്രവര്‍ത്തകനും ഗ്രന്ഥകാരനുമായ പ്രൊഫ. കെ.എസ് ഉണ്ണിക്കൃഷ്ണന്‍ നമ്പീശന്‍ ഉദ്ഘാടനം ചെയ്യും. ഗ്രന്ഥാലയം പ്രസിഡന്റ് പി. ശിവരാമന്‍ മാസ്റ്റര്‍ അധ്യക്ഷനാകും. കെ.എം ദേവസ്യമാസ്റ്റര്‍ മുഖ്യപ്രഭാഷണം നടത്തും.
ചടങ്ങില്‍ മികച്ച ഗ്രന്ഥശാലാപ്രവര്‍ത്തകനുള്ള കേരളസാഹിത്യഅക്കാദമി പുരസ്‌കാര ജേതാവും ഗാന്ധിയനുമായ മംഗലശ്ശേരി മാധവന്‍മാസ്റ്റര്‍, മുന്‍ ഗ്രന്ഥാലയം ഭാരവാഹികളായ ഡോ. ബാവ കെ. പാലുകുന്ന്, ഡോ. കെ.ഐ ജയശങ്കര്‍ എന്നിവരെ സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ അംഗം വേണു മുള്ളോട്ട് ആദരിക്കും.
പനമരം ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ജയന്തി രാജന്‍, സതീദേവി, ഗ്രാമപഞ്ചായത്ത് അംഗ ങ്ങളായ ബിന്ദുരാജന്‍, കെ.വി സുരേന്ദ്രന്‍, കെ.എം ഹരിദാസന്‍, സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ അംഗം പി.കെ സുധീര്‍, താലൂക്ക് ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് പ്രൊഫ. കെ.പി അസീസ്, പി.കെ രാമനാരായണന്‍, വി. ശാന്ത എന്നിവര്‍ സംസാരിക്കും. ഈ വര്‍ഷം നടക്കുന്ന സപ്തതി ആഘോഷങ്ങളുടെ ഭാഗമായി ഗ്രന്ഥാലയവും അനുബന്ധഘടകങ്ങളായ വയോജന വേദി, വനിതാവേദി, ബാലവേദി മുതലായവയും നിരവധി പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ചു വരുന്നതായി ഭാരവാഹികള്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ പ്രസിഡന്റ് പി. ശിവരാമന്‍ മാസ്റ്റര്‍, സെക്രട്ടറി വി. ശാന്ത, സുധ ജയരാജ് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."