സാന്റ് ബാങ്ക്സ് റോഡ് നിര്‍മാണം : ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ പരാതിയുമായി നാട്ടുകാര്‍
വടകര: സാന്റ് ബാങ്ക്സ് റോഡ് നിര്‍മാണം മൂലം പ്രയാസമനുഭവിക്കുന്ന പ്രദേശവാസികളില്‍നിന്ന് പരാതികള്‍ കേള്‍ക്കാന്‍ ഉദ്യോഗസ്ഥരെത്തി. ഇരുവശവും താമസിക്കുന്നവരുടെ വീടുകള്‍ക്കു മുന്നില്‍ വെള്ളക്കെട്ടുകള്‍ രൂപപ്പെടുന്നത് വാര്‍ത്തയായതോടെയാണ് അധികൃതരുടെ ഇടപെടല്‍.
ഇന്നലെ പൊതുമരാമത്ത് അസിസ്റ്റന്റ് എന്‍ജിനിയര്‍ ജി. ബാബുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് നാട്ടുകാരുടെ പ്രയാസങ്ങള്‍ മനസിലാക്കാനെത്തിയത്.
റോഡില്‍നിന്നുള്ള വഴികള്‍ അടച്ചതും വശങ്ങള്‍ കോണ്‍ക്രീറ്റ് ചെയ്യാത്തതും നാട്ടുകാര്‍ ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെടുത്തി. കാല്‍നടയാത്രക്കാര്‍ക്ക് പോകാനുള്ള വഴി ചിലയിടങ്ങളില്‍ ഒന്നര മീറ്ററിലും രണ്ട് മീറ്ററിലും സ്ഥാപിച്ചപ്പോള്‍ ചിലയിടങ്ങളില്‍ 45 സെന്റീമീറ്റര്‍ മാത്രമായി കുറച്ച് നിര്‍മിച്ചതായും നാട്ടുകാര്‍ ചൂണ്ടിക്കാട്ടി. സ്വാധീനത്തിനു വഴങ്ങിയാണ് ഇങ്ങനെ നിര്‍മാണം നടത്തിയതെന്നും നാട്ടുകാര്‍ ആരോപിച്ചു.
ടി.കെ ബാലകൃഷണന്‍, പി.പി ലത്തീഫ്, സി.സി അബൂബക്കര്‍, കെ.വി മൂസ, ബഡേനേരി സുബൈര്‍, ടി.കെ അന്‍ഷാദ്, പി.പി അബൂബക്കര്‍ എന്നിവര്‍ ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി. റോഡ് നിര്‍മാണം നടത്തുന്ന ഊരാളുങ്കല്‍ സൊസൈറ്റിയുടെ പ്രതിനിധികളും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."