ആനക്കര മഖാം ഉറൂസ് അടുത്തമാസം
ആനക്കര: സമസ്ത പ്രസിഡന്‍ഡും പ്രമുഖ സൂഫിവര്യനുമായിരുന്ന ആനക്കര സി കോയകുട്ടി മുസ്‌ലിയാരുടെ വേര്‍പാടിന് മൂന്ന് വര്‍ഷം തികയുന്ന (റജബ് 26ന്) വേളയില്‍ ഏപ്രില്‍ ഒന്ന്, രണ്ട് തിയതികളില്‍ ആനക്കര മഖാം പരിസരത്ത് മൂന്നാം ഉറൂസ് സംഘടിപ്പിക്കുന്നു.
എപ്രില്‍ ഒന്നിന് മൂന്ന് മണിക്ക് പതാക ഉയര്‍ത്തല്‍ദിഖ്‌റ്, ദുആ മജ്‌ലിസ്, അനുസ്മരണ പ്രഭാഷണം എന്നിവയും രണ്ടിന് വൈകീട്ട് ഏഴു മണിക്ക് മതപ്രഭാഷണവും നടത്തും. സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, സി.കെ.എം സ്വാദിഖ് മുസ്‌ലിയാര്‍, താജു സ്സാദാത്ത് സയ്യിദ് കെ.പി.സി തങ്ങള്‍, വല്ലപ്പുഴ ഓണംപിള്ളി മുഹമ്മദ് ഫൈസി, സാലിം ഫൈസി കെളത്തൂര്‍, മഅമൂന്‍ ഹുദവി വണ്ടൂര്‍ എന്നിവര്‍ സംബന്ധിക്കും.
ഇസ്മാഈല്‍ മുസ്‌ലിയാര്‍ കുമരനല്ലൂര്‍ ചെയര്‍മാനും, അബ്ദുല്‍ ഖാദിര്‍ ഫൈസി തലക്കശ്ശേരി ജനറല്‍ കണ്‍വീനറും, കെ.വി അബ്ദുല്‍ സലാം ഹാജി ട്രഷററുമായി 101 അംഗ സ്വാഗത സംഘം രൂപികരിച്ചു. യോഗത്തില്‍ റഷീദ് ഫൈസി പുക്കരത്തറ അധ്യക്ഷത വഹിച്ചു. കാസിം ഫൈസി ഉല്‍ഘാടനം ചെയ്തു. ബശീര്‍ ഫൈസി, നൂര്‍ ഫൈസി, ഏ.വി മുഹമ്മദ് കൂറ്റനാട്, സലാം ഹാജി, ചേക്കു ഹാജി കുഞ്ഞാപ്പ ഹാജി, അബൂബക്കര്‍ ഹാജി, ഹംസ ബാഖവി, സകരിയ്യ ബദ്‌രി, ഹുസൈന്‍ മൗലവി, അസീസ് മൗലവി, ഇബ്രാഹീം കുട്ടി മാസ്റ്റര്‍ കുമ്പിടി, മുസ്തഫ ഒതളൂര്‍, നൗഫല്‍ ആനക്കര, മെയ്തുട്ടി ഫൈസി ആനക്കര, അബുദല്ല കുട്ടി ഹാജി വെള്ളാളൂര്‍, അബൂബക്കര്‍ മൗലവി കുമരനല്ലുര്‍, സി.എം ഇബ്രാഹീം, റഫീഖ് അന്‍വരി, എം.വി കുഞ്ഞാപ്പിനു, കെ.കെ മുഹമ്മദ് എന്നിവര്‍ സംസാരിച്ചു. അബ്ദുല്‍ ഖാദിര്‍ തലക്കശ്ശേരിഫൈസി സ്വാഗതവും റാഫി പെരുമുക്ക് നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."