കാര്‍ നിയന്ത്രണംവിട്ട് ലോറിയുടെ പിന്നിലിടിച്ചു കയറി; ഐ.ടി.ഐ ജീവനക്കാരന് മരിച്ചു
കഠിനംകുളം: നിയന്ത്രണംവിട്ട കാര്‍ നിര്‍ത്തിയിട്ടിരുന്ന ലോറിയുടെ പിന്നിലിടിച്ച് ഐ.ടി.ഐ ജീവനക്കാരന് മരിച്ചു. കഴക്കൂട്ടം വടക്കുംഭാഗം ആര്.ബി മന്‍സിലില്‍ അബ്ദുല്‍ മജീദ്-സുബൈദാ ദമ്പതികളുടെ മകന് നാസര്‍ (47) ആണ് മരിച്ചത്. ഏറ്റുമാനൂര്‍ ഐ.ടി.ഐയിലെ ഇന്‍സ്ട്രക്ടറായ നാസര്‍ ഇന്നലെ പുലര്‍ച്ചെ സുഹൃത്തുക്കളുമായി കൊല്ലം ഭാഗത്ത് നിന്നും കഴക്കൂട്ടത്തേക്കു വരവേ കൊട്ടിയത്ത് വെച്ചായിരുന്നു അപകടം. നാസര്‍ ഓടിച്ചിരുന്ന കാര്‍ നിയന്ത്രണം വിട്ട് ദേശീയപാതയ്ക്ക് അരികില്‍ പാര്‍ക്ക് ചെയ്യ്തിരുന്ന ലോറിക്ക് പുറകില്‍ ഇടിച്ച് കയറുകയായിരുന്നു. നാസര്‍ സംഭവസ്ഥലത്തു തന്നെ മരിച്ചു. ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കള്‍ ഗുരുതര പരുക്കുകളോടെ ആശുപത്രയിലാണ്.
സബിന്‍ ആണ് നാസ്റിന്റെ ഭാര്യ. ഫര്‍ഹാ ഫാദില്‍ എന്നിവര്‍ മക്കളാണ്. ഖബറടക്കം ഇന്ന് രാവിലെ എട്ടു മണിക്ക് കണിയാപുരം പരിയാരത്തുംകര മുസ്ലിം ജമാഅത്തില്‍ നടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."