HOME
DETAILS

ട്രെയിന്‍ സര്‍വിസുകള്‍ തുടങ്ങി: കേരളത്തിലേക്കുള്ള  ആദ്യ ട്രെയിന്‍ ഇന്ന് ഡല്‍ഹിയില്‍നിന്ന് പുറപ്പെടും

  
backup
May 13 2020 | 03:05 AM

%e0%b4%9f%e0%b5%8d%e0%b4%b0%e0%b5%86%e0%b4%af%e0%b4%bf%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%b8%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b5%e0%b4%bf%e0%b4%b8%e0%b5%81%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%a4
 
 
 
ന്യൂഡല്‍ഹി: ലോക്ക് ഡൗണിന് ശേഷം രാജ്യത്ത് ട്രെയിന്‍ സര്‍വിസുകള്‍ പുനരാരംഭിച്ചു. ആദ്യ ദിവസമായ ഇന്നലെ എട്ടു ട്രെയിനുകളാണ് സര്‍വിസ് ആരംഭിച്ചത്. 
ന്യൂഡല്‍ഹി സ്റ്റേഷനില്‍ നിന്ന് ബിലാസ്പൂര്‍, ദില്‍ബര്‍ഗ, ബംഗ്‌ളൂരു എന്നിവിടങ്ങളിലേക്ക് മൂന്ന് ട്രെയിനുകള്‍ പുറപ്പെട്ടപ്പോള്‍ ഹൗറ, മുംബൈ സെന്‍ട്രല്‍, അഹമ്മദാബാദ്, രാജേന്ദ്ര നഗര്‍, ബംഗ്‌ളൂരു എന്നിവിടങ്ങളില്‍ നിന്നായി അഞ്ചു ട്രെയിനുകള്‍  ഡല്‍ഹിയിലേക്ക് പുറപ്പെട്ടു.
കേരളത്തിലേക്കുള്ള ആദ്യ ട്രെയിന്‍ തിരുവനന്തപുരം ലക്ഷ്യമാക്കി ഇന്ന് രാവിലെ 11.25ന് പുറപ്പെടും. കേരളത്തില്‍ കോഴിക്കോട് എറണാകുളം ജങ്ഷന്‍ എന്നിവിടങ്ങളിലാണ് സ്റ്റോപ്പുകളുള്ളത്. 15ന് പുലര്‍ച്ചെ 5.25ന് തിരുവനന്തപുരത്തെത്തും. 15നാണ് തിരുവനന്തപുരത്ത് നിന്ന് ഡല്‍ഹിയിലേക്കുള്ള സര്‍വിസ് തുടങ്ങുന്നത്. വൈകിട്ട് 7.45നായിരിക്കും ട്രെയിന്‍ ഡല്‍ഹിയിലേക്ക് പുറപ്പെടുക. 17 ഉച്ചക്ക് 12.40ന് ഡല്‍ഹിയിലെത്തും.
ഡല്‍ഹിയില്‍ നിന്ന് ഇന്നലെ പുറപ്പെട്ട മൂന്ന് ട്രെയിനുകളില്‍ 3,461 യാത്രക്കാരാണുള്ളത്. ബിലാസ്പൂര്‍ ട്രെയിനില്‍ 1,177, ദില്‍ബര്‍ഗ ട്രെയിനില്‍ 1,122, ബംഗ്‌ളൂരു ട്രെയിനില്‍ 1,162 എന്നിങ്ങനെയാണ് യാത്രക്കാരുടെ എണ്ണം.
 പരിശോധനകള്‍ക്ക് ശേഷമാണ് റെയില്‍വേ യാത്രക്കാരെ ട്രെയിനില്‍ കയറാന്‍ അനുവദിക്കുന്നത്. ഇതിനായി യാത്രക്കാര്‍ 90 മിനിറ്റ് മുമ്പെങ്കിലും സ്‌റ്റേഷനുകളില്‍ ഹാജരായിരിക്കണം. ട്രെയിനുകളില്‍ സാധാരണ നിലയിലുള്ള ഭക്ഷണ വിതരണമുണ്ടാകില്ല. പുതപ്പും വിരിപ്പും യാത്രക്കാര്‍ കൊണ്ടുവരണം. ഭക്ഷണവും വെള്ളവും കയ്യില്‍ കരുതണം. ചെറിയ തോതിലുള്ള ഭക്ഷണവും വെള്ളവും പണം നല്‍കി വാങ്ങാനുള്ള സൗകര്യമുണ്ടാകും.
 യാത്രയിലുടനീളം മാസ്‌ക് ധരിക്കണം. റെയില്‍വേ സ്‌റ്റേഷനിലും വണ്ടിക്കുള്ളിലും സാമൂഹിക അകലം നിര്‍ബന്ധമാണ്. ട്രെയിന്‍ പുറപ്പെടുന്നതിന് 24 മണിക്കൂര്‍ മുന്‍പ് വരെ മാത്രമേ ടിക്കറ്റ് കാന്‍സല്‍ ചെയ്യാന്‍ സാധിക്കൂ. ടിക്കറ്റ് നിരക്കിന്റെ 50 ശതമാനം കാന്‍സലേഷന്‍ ചാര്‍ജായി ഈടാക്കും.


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സി.പി.എം പ്രവര്‍ത്തകന്‍ അഷ്‌റഫ് വധക്കേസ്; 4 ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തം

Kerala
  •  a month ago
No Image

100 കോടി കൊടുത്താല്‍ ഒന്നുകില്‍ മുഖ്യമന്ത്രിയാവണം, അല്ലെങ്കില്‍ തിരിച്ച് 200 കോടി കിട്ടണം- തോമസ് കെ തോമസ്

Kerala
  •  a month ago
No Image

'ഇസ്‌റാഈലുമായി യുദ്ധത്തിനില്ല, ആക്രമണങ്ങള്‍ക്ക് തക്കതായ മറുപടി'  ഇറാന്‍ പ്രസിഡന്റ് 

International
  •  a month ago
No Image

സെന്‍സസ് നടപടികള്‍ 2025ല്‍ ആരംഭിക്കും; റിപ്പോര്‍ട്ട് 2026ല്‍

National
  •  a month ago
No Image

ദിവ്യയുടെ അറസ്റ്റ് ആവശ്യപ്പെട്ട് പ്രതിഷേധം; അടിയന്തരപ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചു, ഭരണസമിതി യോഗത്തില്‍ ബഹളം

Kerala
  •  a month ago
No Image

വയനാടിന്റെ സ്‌നേഹത്തിന് നന്ദി; പ്രിയങ്കാഗാന്ധി മണ്ഡലത്തില്‍, ഉജ്ജ്വല സ്വീകരണം

Kerala
  •  a month ago
No Image

'നാണം കെട്ടവന്‍, നിങ്ങളെ ഓര്‍ക്കുമ്പോള്‍ ലജ്ജ തോന്നുന്നു' നെതന്യാഹുവിന്റെ പ്രസംഗം തടസ്സപ്പെടുത്തി ബന്ദികളുടെ ബന്ധുക്കളുടെ പ്രതിഷേധം

International
  •  a month ago
No Image

തുടരെത്തുടരെ ബോംബ് ഭീഷണി; സുരക്ഷ ഉറപ്പാക്കാന്‍ വിമാനത്തവാളങ്ങളില്‍ ബോംബ് ത്രെറ്റ് അസസ്‌മെന്റ് കമ്മിറ്റി

National
  •  a month ago
No Image

സര്‍ക്കാര്‍ അനുമതി നല്‍കിയില്ല; കളമശ്ശേരി ഭീകരാക്രമണ പ്രതി ഡൊമിനിക് മാര്‍ട്ടിനെതിരായ യു.എ.പി.എ ഒഴിവാക്കി

Kerala
  •  a month ago
No Image

കണ്ണൂരില്‍ തൊഴിലുറപ്പ് തൊഴിലാളികള്‍ക്കിടയിലേക്ക് ലോറി പാഞ്ഞുകയറി; രണ്ട് മരണം

Kerala
  •  a month ago