HOME
DETAILS
MAL
ഭക്ഷണവും മരുന്നുമായി ഐ.എന്‍.എസ് കേസരി മാലദ്വീപില്‍
backup
May 13 2020 | 03:05 AM
കൊച്ചി: കൊവിഡ് -19നെതിരായ മേഖലാ ദുരിതാശ്വാസ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ഇന്ത്യന്‍ നാവികസേനയുടെ പടക്കപ്പല്‍ ഐ.എന്‍.എസ് കേസരി മാലദ്വീപിലെത്തി. ഭക്ഷ്യവസ്തുക്കള്‍, എച്ച്.സി.ക്യു ഗുളികകള്‍, വൈറസ് അനുബന്ധമരുന്നുകള്‍, ആയുര്‍വേദമരുന്നുകള്‍ എന്നിവയുള്‍പ്പടെ 600 ടണ്‍ ഉത്പന്നങ്ങളാണ് എത്തിച്ചത്. ഇതുകൂടാതെ മെഡിക്കല്‍ സംഘത്തെയും മാലദ്വീപിലെത്തിച്ചിട്ടുണ്ട്.
മാലദ്വീപിനു പുറമേ മൗറീഷ്യസ്, സേഷെല്‍സ്, മഡഗാസ്‌കര്‍, കൊമോറോസ് എന്നിവിടങ്ങളിലും കേസരിയെത്തുന്നുണ്ട്. 'മിഷന്‍സാഗര്‍' എന്നു പേരിട്ടിരിക്കുന്ന വിന്യാസത്തിലൂടെ ഈ മേഖലയില്‍ ഇടപെടുന്ന ആദ്യത്തെ രാജ്യമാണ് ഇന്ത്യ.
കൊവിഡ് പകര്‍ച്ച വ്യാധിയും അതിന്റെ ബുദ്ധിമുട്ടുകളും നേരിടുന്ന രാജ്യങ്ങള്‍ക്കിടയില്‍ നിലവിലുള്ള മികച്ച ബന്ധങ്ങള്‍ വളര്‍ത്തിയെടുക്കുകയാണ് ലക്ഷ്യം.
മേഖലയിലെ എല്ലാ രാജ്യങ്ങളുടെയും സുരക്ഷയും വളര്‍ച്ചയും ലക്ഷ്യമിട്ടാണ് ഈ വിന്യാസം. പ്രതിരോധ, വിദേശകാര്യ മന്ത്രാലയങ്ങളും, കേന്ദ്ര സര്‍ക്കാരിന്റെ മറ്റ് ഏജന്‍സികളുമായും സഹകരിച്ചാണ് പ്രവര്‍ത്തനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."