HOME
DETAILS
MAL
ബസുകള്‍ പുനരാരംഭിച്ചാല്‍ നിരക്ക് കൂട്ടും; സാമൂഹിക അകലത്തില്‍ മാത്രം സീറ്റ്
backup
May 13 2020 | 06:05 AM
തിരുവനന്തപുരം: പൊതുഗതാഗതം പുനരാരംഭിക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ അനുമതി ലഭിച്ചാല്‍ ബസുകളുടെ ടിക്കറ്റ് നിരക്ക് കൂട്ടാന്‍ തീരുമാനം. സാമൂഹിക അകലം പാലിച്ച് മാത്രമേ ആളുകളെ ഇരുത്തൂ എന്നുള്ളതു കൊണ്ട് യാത്രക്കാരുടെ എണ്ണം കുറവായിരിക്കും. ഇതാണ് ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കാന്‍ കാരണം.
നിയന്ത്രണങ്ങളോടെ സര്‍വീസ് ആരംഭിക്കുമ്പോള്‍ നഷ്ടമുണ്ടാവുമെന്നും നിരക്ക് വര്‍ധിപ്പിക്കണമെന്നും ബസുടമകള്‍ ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യം ന്യായമാണെന്ന് കണ്ടാണ് സര്‍ക്കാര്‍ തീരുമാനം.
ജില്ലയ്ക്കുള്ളില്‍ മാത്രമായിരിക്കും ബസ് സര്‍വീസ് നടത്തുക. കര്‍ശന നിയന്ത്രണത്തോടെയായിരിക്കും സര്‍വീസ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."