HOME
DETAILS
MAL
മദ്യത്തിന് വില കൂട്ടാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം
backup
May 13 2020 | 07:05 AM
തിരുവനന്തപുരം: മദ്യത്തിന് 10 മുതല്‍ 35 ശതമാനം വരെ വില കൂട്ടാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം. ഇതിനായി സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് ഇറക്കും. ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനമായത്.
മദ്യത്തിന് അധിക നികുതി ചുമത്തുന്നതോടെ 700 കോടി രൂപയുടെ അധിക വരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷ.
നിലവില്‍ മദ്യത്തിന് വിവിധ സെസുകള്‍ അടക്കം വിലയുടെ 200-210 ശതമാനമാണ് നികുതി ഈടാക്കുന്നത്. നികുതി വര്‍ധിപ്പിക്കുന്നതോടെ ബിയറിനും ഇന്ത്യന്‍ നിര്‍മിത വിദേശമദ്യത്തിനും 10 മുതല്‍ 80 ശതമാനം വരെ വര്‍ധന വരുമെന്നാണ് കണക്കാക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."