HOME
DETAILS

മസ്‌കറ്റില്‍ നിന്നും കേരളത്തിലേക്ക് മൂന്ന് വിമാന സര്‍വ്വീസ് കൂടി, സലാലയില്‍ നിന്നും കോഴിക്കോട്ടേക്ക് ഒരു സര്‍വ്വീസ്

  
backup
May 13 2020 | 07:05 AM

oman-kozhikode-train-2020

മസ്‌കറ്റ് :ഒമാനില്‍ കുടുങ്ങിപ്പോയ പ്രവാസികളെ നാട്ടില്‍ എത്തിക്കുന്നതിന്റെ ഭാഗമായി കേന്ദ്രസര്‍ക്കാരിന്റെ വന്ദേ ഭാരത് മിഷന്‍ രണ്ടാം ഘട്ടത്തില്‍ ഒമാനില്‍ നിന്നും 8 വിമാന സര്‍വ്വീസുകള്‍ കൂടി ഉള്‍പ്പെടുത്തിയതായി ഇന്ത്യന്‍ എംബസി അറിയിച്ചു.ഒരാഴ്ച്ച നീണ്ടു നില്‍ക്കുന്നു രണ്ടാം ഘട്ട ദൗത്യം മെയ് 16 നു തുടങ്ങി മെയ് 22 ന് അവസാനിക്കും

കേരളത്തിലേക്ക് 4 സര്‍വ്വീസുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്, അതില്‍ ഒന്ന് സലാലയില്‍ നിന്നും കോഴിക്കോട്ടേക്ക് ആണ്.മറ്റുള്ള മൂന്ന് സര്‍വ്വീസുകള്‍ മസ്‌കറ്റില്‍ നിന്നും തിരുവനന്തപുരം, കണ്ണൂര്‍, കൊച്ചി എന്നീ സെക്ടറുകളിലേക്കാണ്. ഡല്‍ഹി, ബീഹാര്‍, ഹൈദരാബാദ്, ബംഗളുരു എന്നിവടങ്ങളിലെക്കും ഷെഡ്യൂള്‍ ചെയ്തിട്ടുണ്ട്.വിമാനങ്ങളുടെ സമയക്രമത്തെ കുറിച്ച് അടുത്ത് തന്നെ അറിയിപ്പ് ഉണ്ടാകും.

എംബസിയില്‍ രജിസ്റ്റര്‍ ചെയ്തവരുടെ ലിസ്റ്റില്‍ നിന്ന് മുന്‍ഗണന പട്ടികയുടെ അടിസ്ഥാനത്തില്‍ ആണ് യാത്രക്കാരെ തെരഞ്ഞെടുക്കുക.പ്രായമായവര്‍, ഗര്‍ഭിണികള്‍, രോഗികള്‍,തെഴില്‍ നഷ്ടപ്പെട്ടവര്‍, വിസ കാലാവധി കഴിഞ്ഞവര്‍, തുടങ്ങിയവയാണ് മുന്‍ഗണനാ ക്രമം.എംബസി ഉദ്യോഗസ്ഥാന്മാര്‍ ഇമെയില്‍ വഴിയോ ടെലഫോണ്‍ വഴിയോ ബന്ധപ്പെടും. നേരത്തെ രജിസ്റ്റര്‍ ചെയ്യാത്തവര്‍ക്കും ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്യാന്‍ അവസരം ഉണ്ട്.

ഒന്നാം ഘട്ടത്തില്‍ ഒമാനില്‍ നിന്ന് രണ്ട് സര്‍വ്വീസുകളാണ് ഉണ്ടായിരുന്നത്. മെയ് ഒമ്പതിന് കൊച്ചിയിലേക്കുള്ള ആദ്യവിമാനത്തില്‍ 181 പേര്‍ നാടണഞ്ഞു. ഇന്നലത്തെ മസ്‌കറ്റ് ചെന്നൈ വിമാനത്തില്‍ 3 കുട്ടികള്‍ അടക്കം 183 പേര്‍ നാട്ടിലെത്തി.യാത്രക്കാരില്‍ 87 പേര്‍ ജോലി നഷ്ടപ്പെട്ട തൊഴിലാളികളും, 55 പേര്‍ അടിയന്തിര ചികിത്സ ആവശ്യമുള്ളവരും,22 പേര്‍ ഗര്‍ഭിണികളും വയോധികരും ഉള്‍പ്പെടുന്നു.

ഗര്‍ഭിണികളും രോഗികളും വയോധികരും ജോലി നഷ്ടപ്പെട്ടവരും അടക്കം അടിയന്തിരമായി നാട്ടിലേക്ക് മടങ്ങേണ്ട നിരവധി പേരാണ് എംബസിയില്‍ നിന്നുള്ള വിളിക്കായി കാത്തിരിക്കുന്നത്. അതിനിടെ
ഗള്‍ഫ് മേഖലയിലെ പലരാജ്യങ്ങളും വിമാന സര്‍വ്വീസ് ആരംഭിക്കുന്നത് സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പ് ഒന്നും ഉണ്ടായിട്ടില്ലെങ്കിലും ചില വിമാന കമ്പനികള്‍ ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചതും കോര്‍പ്പറേറ്റ് കമ്പനികള്‍ തങ്ങളുടെ തൊഴിലാളികളെ നാട്ടിലെത്തിക്കാന്‍ ഫ്‌ളൈറ്റ് ചാര്‍ട്ടര്‍ ചെയ്യാന്‍ ഒരുങ്ങുന്നതായും കേള്‍ക്കുന്ന വാര്‍ത്തകള്‍ പ്രവാസലോകത്തിന് ആശ്വാസം നല്‍കുന്ന വാര്‍ത്തയാണ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇടത് എം.എല്‍.എയെന്ന പരിഗണന ഇനിയില്ല; അന്‍വറിനെ പ്രതിരോധിക്കാന്‍ സിപിഎം

Kerala
  •  3 months ago
No Image

നാട്ടിലേക്ക് യാത്ര പുറപ്പെട്ട മലയാളി യുവാവ് എയര്‍പോര്‍ട്ടിലേക്കുള്ള യാത്രക്കിടെ മരണപ്പെട്ടു

Saudi-arabia
  •  3 months ago
No Image

ഹൂതികള്‍ക്ക് റഷ്യയുടെ സൂപ്പര്‍സോണിക് മിസൈലുകള്‍; ചെങ്കടലിലെ പടിഞ്ഞാറന്‍ കപ്പലുകള്‍ക്ക് മിസൈലുകള്‍ ഭീഷണിയാകും

International
  •  3 months ago
No Image

'ജനങ്ങളോട് നേരിട്ട് കാര്യങ്ങള്‍ വിശദീകരിക്കാനുണ്ട്'; ഞായറാഴ്ച നിലമ്പൂരില്‍ പൊതുസമ്മേളനം വിളിച്ച് അന്‍വര്‍

latest
  •  3 months ago
No Image

'പിണറായി എന്ന സൂര്യന്‍ കെട്ടുപോയി, ഗ്രാഫ് നൂറില്‍ നിന്ന് പൂജ്യത്തിലേക്ക് താഴ്ന്നുവെന്ന് പി.വി അന്‍വര്‍

Kerala
  •  3 months ago
No Image

'പാര്‍ട്ടിയിലും വിശ്വാസമില്ല'; സ്വര്‍ണക്കടത്തില്‍ അന്വേഷണം നടത്താന്‍ തയ്യാറുണ്ടോ?..., മുഖ്യമന്ത്രിയെ വെല്ലുവിളിച്ച് പി.വി അന്‍വര്‍ 

Kerala
  •  3 months ago
No Image

ഉറപ്പുകള്‍ ലംഘിച്ചു, തന്നെ കള്ളക്കടത്തുകാരുടെ ആളായി ചിത്രീകരിച്ചു; മുഖ്യമന്ത്രിക്കെതിരെ പി.വി അന്‍വര്‍

Kerala
  •  3 months ago
No Image

നെഹ്റു ട്രോഫി വള്ളംകളി; ആലപ്പുഴയില്‍ ശനിയാഴ്ച പൊതു അവധി

Kerala
  •  3 months ago
No Image

ശനിയാഴ്ച മുതല്‍ ശക്തമായ മഴയ്ക്ക് സാധ്യത; ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  3 months ago
No Image

കോട്ടയത്ത് വാഹനങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ച് അപകടം; മൂന്ന് പേര്‍ക്ക് പരുക്ക്

Kerala
  •  3 months ago