ഇരിട്ടി പാലം പുസ്തക ചര്‍ച്ചയും സര്‍ഗ്ഗ സംഗമവും നടത്തി
ഇരിട്ടി: ഇരിട്ടി നളന്ദാ കലാസാഹിത്യ വേദി പ്രതിമാസ സാഹിത്യ സംഗമവും പുസ്തക ചര്‍ച്ചയും നടത്തി. പായല്‍ ബുക്‌സ് പ്രസിദ്ധീകരിച്ച ഹനീഫ ഇരിട്ടിയുടെ ഇരിട്ടി പാലം എന്ന പുസ്തകമാണ് ചര്‍ച്ചയ്‌ക്കെടുത്തത്. മാധ്യമ പ്രവര്‍ത്തകനും കവിയുമായ രാമചന്ദ്രന്‍ കടമ്പേരി ഉദ്ഘാടനം ചെയ്തു. എഴുത്തുകാരനും സിനിമാ സഹസംവിധായകനുമായ മുസ്തഫ കീത്തടത്ത് പുസ്തകാവലോകനം നടത്തി. പ്രമുഖ ചെറുകഥാകൃത്ത് രാജേഷ് അണിയാരം സര്‍ഗ്ഗ സംഗമം ഉദ്ഘാടനം ചെയ്തു. ബാബു ജേക്കബ് കോളിക്കടവ്, ഹരീന്ദ്രന്‍ നരവൂര്‍, ഷാജു പാറയക്കല്‍, മൈക്കിള്‍, രമ്യാ ജയന്‍, രചനാ രമേശ്, ശ്രീനിവാല്‍, ജയേഷ് പായംതുടങ്ങിയവര്‍ പുസ്തക ചര്‍ച്ചയില്‍ പങ്കെടുത്തു. ഹനീഫ ഇരിട്ടി മറുപടി പ്രസംഗം നടത്തി. സര്‍ഗ സംഗമത്തില്‍ പേരാവൂര്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ഥിനി പി അശ്വതി, രജനി ഗണേഷ്, ഉണ്ണികൃഷ്ണന്‍ കീച്ചേരി, പി വൈഷ്ണവി, മനു മുരിങ്ങോടി, ബാബു പുന്നാട്, റെജികുമാര്‍ കാക്കയങ്ങാട് എന്നിവര്‍ തങ്ങളുടെ രചനകള്‍ അവതരിപ്പിച്ചു. പ്രസിഡന്റ് ഹനീഫ അധ്യക്ഷനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."