ബദിയഡുക്ക പഞ്ചായത്തിലെ ജീവനക്കാരുടെ അവധിയെടുക്കലില്‍ നിയന്ത്രണം വേണമെന്ന് ഡി.ഡി.പി
ബദിയഡുക്ക: പഞ്ചായത്ത് ജീവനക്കാരുടെ അവധിയെടുക്കലില്‍ നിയന്ത്രണം വേണമെന്ന് ഡി.ഡി.പി ജീവനക്കാരോട് ആവശ്യപ്പെട്ടു. ജനകീയാസുത്രണ പദ്ധതിയുടെ പ്രധാനഘട്ടങ്ങളില്‍ ലീവെടുത്ത് പോവുന്ന പ്രവണത അവര്‍ത്തിക്കരുതെന്ന് പഞ്ചായത്ത് ഡെപ്യുട്ടി ഡയരക്ടര്‍ പ്രദീപ് കുമാര്‍ ബദിയഡുക്ക പഞ്ചായത്ത് ജീവനക്കാരെ താക്കീത് ചെയ്തു.
പഞ്ചായത്തുമായി ബന്ധപ്പെട്ട് നിരന്തരമായുണ്ടാവുന്ന മാധ്യമ വാര്‍ത്തകളുടേയും പരാതികളുടേയും അടിസ്ഥാനത്തില്‍ അദ്ദേഹം ബദിയഡുക്ക പഞ്ചായത്ത് ഓഫിസ് സന്ദര്‍ശിച്ചാണ് താക്കീത് ചെയ്തത്. പഞ്ചായത്ത് പ്രസിഡന്റ് കെ.എന്‍ കൃഷ്ണഭട്ട്, സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍മാരയ അന്‍വര്‍ ഓസോണ്‍, ശ്യാമപ്രസാദ് മാന്യ, അംഗങ്ങളായ ഡി. ശങ്കര, ബാലകൃഷ്ണ ഷെട്ടി, വിശ്വനാഥ പ്രഭു എന്നിവരുമായി ഡി.ഡി.പി ചര്‍ച്ച നടത്തി. അനിവാര്യഘട്ടത്തില്‍ പഞ്ചായത്ത് എന്‍ജിനിയറുടെ സേവനം പഞ്ചായത്തിന് നഷ്ടമായതും ചര്‍ച്ചയില്‍ വിഷയമായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."