വയോധികന്റെ മരണം: പ്രതികളെ അറസ്റ്റു ചെയ്യണമെന്നു ബന്ധുക്കള്‍
കണ്ണൂര്‍: രണ്ടുമാസം മുന്‍പ് മാങ്ങാട്ടിടം പഞ്ചായത്ത് ഓഫിസിനടുത്ത് ദുരൂഹ സാഹചര്യത്തില്‍ വയോധികനായ കുഞ്ഞിപ്പറമ്പത്ത് വീട്ടില്‍ രാജന് കൊല്ലപ്പെട്ട കേസില്‍ പ്രതികളെ ഉടന്‍ അറസ്റ്റുചെയ്യണമെന്നു ബന്ധുക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. മക്കളായ ഷബിന, അനീഷ്, മരുമകന് സജീവന്, സഹോദരി ശ്രീമതി, ജ്യേഷ്ഠ സഹോദരന് കുമാരന് എന്നിവരാണ് മരണത്തില്‍ മകനു പങ്കുണ്ടെന്ന ആരോപണവുമായി രംഗത്തെത്തിയത്. വീടിനു 300 മീറ്റര്‍ അകലെ ആളൊഴിഞ്ഞ പറമ്പിലാണ് മൃതദേഹം കണ്ടെത്തിയത്. പ്രാഥമികാന്വേഷണത്തില്‍ തന്നെ വീട്ടിനകത്തു വച്ചാണ് കൊല നടത്തിയതെന്നും ആത്മഹത്യയല്ലെന്നും തെളിഞ്ഞിരുന്നു. രണ്ടുമാസം കഴിഞ്ഞിട്ടും പ്രതികളെ പിടികൂടാത്തത് ഉന്നത ഇടപെടലിലൂടെ കേസ് മായ്ച്ചു കളയാനുള്ള ശ്രമമാണെന്നു സംശയിക്കുന്നതായും ഇവര്‍ പറഞ്ഞു. സംഭവത്തില്‍ ഡി.ജി.പിക്കും പ്രതിപക്ഷ നേതാവിനും പരാതി നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."