യു.എ.ഇയില്‍ കൊവിഡ് ബാധിതരുടെ എണ്ണം ഇരുപതിനായിരം കടന്നു; മരണസംഖ്യ 206
ദുബായ്: വൈറസ് ഭീതി ആശങ്കയൊഴിയാതെ രാജ്യം. പ്രതിദിനം അഞ്ഞൂറിലധികം പേര്‍ക്കാണ് രോഗം ബാധിക്കുന്നത്. യു.എ.ഇയില്‍ ഇന്ന് മാത്രം നടത്തിയ 34,869 ടെസ്റ്റുകളില്‍ 725 പോസിറ്റീവ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. അതേസമയം 511 പേര് രോഗമുക്തരായത് ആശ്വാസകരമാണെന്ന് മന്ത്രാലയം വ്യക്തമാക്കി.
യു.എ.ഇ കൊവിഡ് നില
- പുതിയ കേസുകള്‍: 725
- ആകെ കേസുകള്‍: 20,386
- മരണം: 3
- ആകെ മരണം: 206
- രോഗമുക്തര്‍: 511
- ആകെ രോഗമുക്തര്‍: 6523
تُعلن وزارة الصحة عن تسجيل 725 إصابة جديدة بـ #فيروس_كورونا_المستجد، و511 حالة شفاء، بالإضافة إلى 3 حالات وفاة بسبب مضاعفات المرض.
— NCEMA UAE (@NCEMAUAE) May 13, 2020
The Ministry of Health registers 725 new cases of #Coronavirus, 511 recoveries and 3 death cases due to complications. pic.twitter.com/NNIRDpWVjh
ഇന്ന് മൂന്ന് പേര് കൂടി വൈറസ് ബാധിച്ച് മരിച്ചതോടെ രാജ്യത്തെ കൊവിഡ് മരണസംഖ്യ 206 ആയി ഉയര്‍ന്നു. രാജ്യത്ത് ഇതുവരെ 1.5 മില്യണ്‍ കൊവിഡ് ടെസ്റ്റുകള്‍ നടത്തിയതായി യു.എ.ഇ ഭരണകൂട വക്താവ് അംന അല്‍ ദഹാഖ് അല്‍ ശംസി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."