HOME
DETAILS

ഭാര്യാപിതാവിന്റെ വിജയപാത പിന്തുടര്‍ന്ന് മരുമകന്റെ പടിയിറക്കം

  
backup
March 07, 2019 | 7:21 PM

%e0%b4%ad%e0%b4%be%e0%b4%b0%e0%b5%8d%e0%b4%af%e0%b4%be%e0%b4%aa%e0%b4%bf%e0%b4%a4%e0%b4%be%e0%b4%b5%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%b5%e0%b4%bf%e0%b4%9c%e0%b4%af%e0%b4%aa%e0%b4%be

 


കാസര്‍കോട്: കാസര്‍കോട് ലോക്‌സഭാ മണ്ഡലത്തില്‍ മൂന്നു വിജയങ്ങള്‍ പൂര്‍ത്തിയാക്കി ഭാര്യാപിതാവിനെപ്പോലെ മരുമകനും തെരഞ്ഞെടുപ്പ് ഗോദയില്‍ നിന്ന് പടിയിറങ്ങുന്നു. 1957 മുതല്‍ 1967 വരെ നടന്ന മൂന്നു തെരഞ്ഞെടുപ്പിലും വിജയിച്ച് കാസര്‍കോട് മണ്ഡലത്തില്‍ നിന്ന് പടിയിറങ്ങിയ എ.കെ ഗോപാലന്റെ പാത പിന്തുടര്‍ന്ന് മൂന്ന് തുടര്‍ വിജയങ്ങള്‍ പൂര്‍ത്തിയാക്കിയാണ് മരുമകനും സി.പി.എം കേന്ദ്രകമ്മിറ്റി അംഗവുമായ പി. കരുണാകരന്‍ തെരഞ്ഞെടുപ്പ് ഗോദയില്‍ നിന്ന് പിന്‍വാങ്ങുന്നത്.
എ.കെ ഗോപാലന്റെയും സുശീലാ ഗോപാലന്റെയും മകള്‍ ലൈലയാണ് പി. കരുണാകരന്റെ ഭാര്യ. കരുണാകരന്‍ ഇക്കുറി തെരഞ്ഞെടുപ്പ് ഗോദ വിട്ടൊഴിയുമ്പോള്‍ മൂന്ന് തുടര്‍ വിജയങ്ങളെന്ന ഭാര്യാപിതാവിന്റെ റെക്കോര്‍ഡിനൊപ്പമെത്തിയാണ് കളം വിടുന്നത്. ആദ്യ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ച എ.കെ ഗോപാലന്‍ തുടര്‍ച്ചായി മൂന്ന് വിജയങ്ങള്‍ സ്വന്തമാക്കി കാസര്‍കോട് വിട്ടു. 2004ല്‍ കന്നിവിജയം നേടിയ പി. കരുണാകരന്‍ 2009ലും 2014ലും വിജയം ആവര്‍ത്തിച്ച് മൂന്ന് ടേം പൂര്‍ത്തിയാക്കി.


ആദ്യ രണ്ടു തവണ സി.പി.ഐയുടെ എം.പിയായി ഡല്‍ഹിയിലെത്തിയ എ.കെ.ജി ഹാട്രിക് വിജയത്തിനായുള്ള മത്സരത്തില്‍ സി.പി.എമ്മിന്റെ സ്ഥാനാര്‍ഥിയായിരുന്നു. 2004ല്‍ എന്‍.എ മുഹമ്മദിനെയും 2009ല്‍ ഷാഹിദ കമാലിനെയും 2014ല്‍ അഡ്വ. ടി. സിദ്ദിഖിനെയും പരാജയപ്പെടുത്തിയാണ് കരുണാകരന്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഹാട്രിക് വിജയം നേടിയത്. എന്നാല്‍ ആദ്യ രണ്ടു തവണ നേടിയ മിന്നുന്ന വിജയം 2014ലെ തെരഞ്ഞെടുപ്പില്‍ ആവര്‍ത്തിക്കാനായില്ല. യു.ഡി.എഫിന് ബാലികേറാ മലയായിരുന്ന കാസര്‍കോട്ട് വെറും 6921 വോട്ടുകള്‍ക്കാണ് കരുണാകരന് 2014ല്‍ വിജയിക്കാനായത്. 2009ല്‍ കരുണാകരന്‍ പരാജയപ്പെടുത്തിയ ഷാഹിദ കമാല്‍ പിന്നീട് സി.പി.എമ്മില്‍ ചേര്‍ന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

91,477 അനധികൃത വാഹനങ്ങൾ നിരത്തിൽ; സർക്കാരിന് നഷ്ടം 47.69 കോടി

Kerala
  •  a month ago
No Image

ഹജ്ജ്- 2027: അപേക്ഷ സ്വീകരണം അടുത്തമാസം; പുതിയ പോളിസി പുറത്തിറക്കി കേന്ദ്രം

Kerala
  •  a month ago
No Image

ത്വാഖ അഹമ്മദ് അൽ അസ്ഹരി; അറിവും ആത്മീയതയും സമന്വയിച്ച പണ്ഡിതൻ

Kerala
  •  a month ago
No Image

എൻ.ജി.ഒകൾക്ക് നിയന്ത്രണം; വരിഞ്ഞുകെട്ടി കേന്ദ്ര സർക്കാർ 

National
  •  a month ago
No Image

ശനിയാഴ്ച്ച വരെ മഴ തുടരും; ഇന്ന് വിവിധ ജില്ലകളിൽ മുന്നറിയിപ്പ്; മത്സ്യത്തൊഴിലാളികൾക്ക് പ്രത്യേക മുന്നറിയിപ്പ് 

Kerala
  •  a month ago
No Image

വിദ്യാഭ്യാസ യോഗ്യതയ്ക്ക് അനുസൃതമായ തൊഴിൽ; പ്രവാസികൾക്കായി പുതിയ ചട്ടങ്ങളുമായി പി.എ.എം

Kuwait
  •  a month ago
No Image

ആഗോള നിക്ഷേപങ്ങളുടെ തലസ്ഥാനമായി ദുബൈ; ഒറ്റ വർഷം കൊണ്ട് സൃഷ്ടിച്ചത് 39,000 തൊഴിലവസരങ്ങൾ

uae
  •  a month ago
No Image

മ്യാന്‍മറില്‍ തെരഞ്ഞെടുപ്പ് കാലത്ത് സൈന്യം കൊന്നുതള്ളിയത് 700ലധികം പേരെ; റിപ്പോര്‍ട്ട് പുറത്തുവിട്ട് ഐക്യരാഷ്ട്രസഭ

International
  •  a month ago
No Image

‘മിഡിൽ ഈസ്റ്റിലെ ഏറ്റവും മികച്ച എയർലൈൻ’; ആഗോള വ്യോമയാന രംഗത്ത് വീണ്ടും തിളങ്ങി എമിറേറ്റ്സ്

uae
  •  a month ago
No Image

തൃശൂരില്‍ പൊലിസ് ജീപ്പിടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന 16കാരന്‍ മരിച്ചു;  സുഹൃത്ത് ഗുരുതരാവസ്ഥയില്‍ തുടരുന്നു

Kerala
  •  a month ago