HOME
DETAILS

ഓട്ടുകമ്പനി തൊഴിലാളികളുടെ ബോണസ്: ചര്‍ച്ച പരാജയപ്പെട്ടു

  
backup
April 10 2017 | 21:04 PM

%e0%b4%93%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%81%e0%b4%95%e0%b4%ae%e0%b5%8d%e0%b4%aa%e0%b4%a8%e0%b4%bf-%e0%b4%a4%e0%b5%8a%e0%b4%b4%e0%b4%bf%e0%b4%b2%e0%b4%be%e0%b4%b3%e0%b4%bf%e0%b4%95%e0%b4%b3-3


ഫറോക്ക്: ഓട്ടുക്കമ്പനി തൊഴിലാളികളുടെ ബോണസ് തര്‍ക്കം പരിഹരിക്കുന്നതിനായി ഡി.എല്‍.ഒ വിളിച്ചു ചേര്‍ത്ത ചര്‍ച്ച പരാജയപ്പെട്ടു. മിനിമം ബോണസ് എന്നതില്‍ കമ്പനി മാനേജ്‌മെന്റ് ഉറച്ചു നിന്നതാണ് പരാജയപ്പെടാന്‍ കാരണം. ഇതോടെ വിഷയം റീജിയനല്‍ ലേബര്‍ ഓഫിസര്‍ക്ക് വിട്ടു പിരിയുകയായിരുന്നു.     വിഷുവിനു 45ശതമാനം ബോണസ് നല്‍കണമെന്നാണ് തൊഴിലാളികളുടെ ആവശ്യം. എന്നാല്‍ മിനിമം ബോണസായ 8.80 ശതമാനത്തില്‍ കമ്പനി മുതലാളിമാര്‍ ഉറച്ചു നില്‍ക്കുകയായിരുന്നു. ഇതാണ് ചര്‍ച്ച വഴിമുട്ടാന്‍ കാരണം. ഓട് നിര്‍മാണത്തിന് ആവശ്യമായ കളിമണ്ണ് ലഭിക്കുന്നില്ലെന്നും ഉല്‍പ്പന്നങ്ങള്‍ക്ക് വിപണി കുറവാണെന്നുമാണ് തൊഴിലാളികള്‍ ആവശ്യപ്പെട്ട ബോണസ് നല്‍കുന്നതിനു മാനേജ്‌മെന്റ് തടസമായി പറയുന്നത്. ഇതോടെ ഡി.എല്‍.ഒ കെ.വി.വിപിന്‍ ലാല്‍ വിഷയം ആര്‍.ജെ.എല്‍.സിക്കു വിടുകയായിരുന്നു. മാനേജ്‌മെന്റ് തൊഴിലാളി പ്രതിനിധികളുമായി ആര്‍.ജെ.എല്‍.സി ഇന്നോ നാളെയോ ചര്‍ച്ച നടത്തും.
    കളിമണ്ണ് ദൗര്‍ലഭ്യതയും ഉല്‍പ്പന്നങ്ങള്‍ വിപണിയില്ലാത്തതിനാലുമാണ് മേഖല കടത്തുപ്രതിസന്ധിയിലേക്കും പോയിക്കൊണ്ടിരിക്കുന്നത്. മിക്ക കമ്പനികളിലും തൊഴിലാളികള്‍ക്ക് ജോലിയില്ലാതായിരിക്കുകയാണ്. ഇത് തൊഴിലാളികളെ കടുത്ത സാമ്പത്തിക ഞെരുക്കത്തിലേക്കാണ് എത്തിച്ചിരിക്കുന്നത്. ഇതേടൊപ്പം  ബോണസ് കൂടി മുടങ്ങിയാല്‍ തൊഴിലാളി കുടുംബങ്ങളുടെ ഇത്തവണത്തെ വിഷു പട്ടിണിയിലാകും.





Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അനധികൃതമായി 12 പേര്‍ക്ക് ജോലി നല്‍കി; ഒടുവില്‍ പണി കൊടുത്തവര്‍ക്ക് കിട്ടിയത് മുട്ടന്‍പണി

uae
  •  8 days ago
No Image

ആകാശനാളുകളോട് യാത്ര പറഞ്ഞ സുനിത; ഡ്രാഗണ്‍ പേടകം അണ്‍ഡോക് ചെയ്തു, ഇനി മണ്ണിലേക്ക്

Science
  •  8 days ago
No Image

ടെസ്‌ല കാറുകളുടെ വില്പനയിൽ വമ്പൻ ഇടിവ്; ചൈനയിൽ ടെസ്‌ലക്ക് തിരിച്ചടി 

auto-mobile
  •  8 days ago
No Image

സംസ്ഥാനത്ത് ഇന്നും ഇടിമിന്നലോടെ മഴ; ജാ​ഗ്രത, ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക

Weather
  •  8 days ago
No Image

പട്ടിണിക്കു മേല്‍ ബോംബു വര്‍ഷിച്ച് ഇസ്‌റാഈല്‍; ഗസ്സയിലുടനീളം നടത്തിയ കൂട്ടക്കുരുതിയില്‍ മരണം 250 ലേറെ, കൊല്ലപ്പെട്ടതിലേറേയും കുഞ്ഞുങ്ങള്‍

International
  •  8 days ago
No Image

'ഇന്നാ പിടിച്ചോ കുരങ്ങാ മാംഗോ ജ്യൂസ്'...! 'എങ്കില്‍ ദേ, പിടിച്ചോ നിന്റെ ഫോണും'....

justin
  •  8 days ago
No Image

വിമാന ടിക്കറ്റ് നിരക്ക് വർദ്ധനവ്; കാഴ്ചക്കാരായി വ്യോമയാന മന്ത്രാലയം

National
  •  8 days ago
No Image

ഗസ്സയില്‍ വീണ്ടും കൂട്ടക്കൊല; വംശഹത്യാ ആക്രമണം പുനരാരംഭിച്ച് ഇസ്‌റാഈല്‍, 80ലേറെ മരണം 

International
  •  8 days ago
No Image

കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ ആറ് വർഷത്തിനിടെ 89 വ്യാജ സർട്ടിഫിക്കറ്റുകൾ; പ്രതികളെ കണ്ടെത്താൻ മതിയായ രേഖകളില്ല

Kerala
  •  8 days ago
No Image

വയനാട് ദുരന്തം; 21 കുടുംബങ്ങളെ വാടക ലിസ്റ്റിൽ നിന്നും ഒഴിവാക്കി

Kerala
  •  8 days ago