ഗര്‍ഭിണിയായ യുവതി ഭര്‍തൃഗൃഹത്തില്‍ തൂങ്ങിമരിച്ച സംഭവം: ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍
എരുമപ്പെട്ടി: കടങ്ങോട് പള്ളിമേപ്പുറത്തു ഗര്‍ഭിണിയായ യുവതിയെ ഭര്‍തൃഗൃഹത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് കാണിച്ച് ബന്ധുക്കള്‍ പൊലിസിന് മൊഴി നല്കി.
യുവതിയെ ഭര്‍ത്താവ് നിരന്തരം ശാരീരിക മാനസിക പീഡനങ്ങള്‍ക്ക് ഇരയാക്കിയിരുന്നതായി ബന്ധുക്കള്‍ പറയുന്നു.
കടങ്ങോട് പള്ളിമേപ്പുറം പുതുവീട്ടില്‍ ഹുസൈന് എന്ന ഹാഷിമിന്റെ ഭാര്യ ജാസ്മി (22)യെയാണ് കഴിഞ്ഞ ദിവസം ഭര്‍തൃഗൃഹത്തിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
ഉയരം കുറവുള്ള മേല്‍ക്കൂരയില്‍ കുരുക്കിയ തുണിയില്‍ തൂങ്ങി നിന്നിരുന്ന മൃതദേഹത്തിന്റെ കാല്‍മുട്ടുകള്‍ മടങ്ങി കട്ടിലില്‍ ചവിട്ടി നില്ക്കുന്ന നിലയിലായിരുന്നു. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് നാട്ടുകാര്‍ ആരോപിച്ചിരുന്നു.
ഇതിനിടയിലാണ് മദ്യത്തിനും മയക്കുമരുന്നിനും അടിമയായ ഹാഷിം ജാസ്മിയെ നിരന്തരമായി ശാരീരിക മാനസിക പീഡനങ്ങള്‍ക്ക് ഇരയാക്കിയിരുന്നതായി ബന്ധുക്കള്‍ പൊലിസിന് മൊഴി നല്‍കിയത്.
വയനാട് വഴുതന പഞ്ചായത്തില്‍ അച്ചൂര് ദേശത്ത് അഞ്ചുകണ്ടത്തില്‍ അഷറഫിന്റെ മകളായ ജാസ്മിനും ഹാഷിമും തമ്മിലുള്ള വിവാഹം നടന്നത് നാലു മാസം മുന്‍പായിരുന്നു.
മുസ്്ലിം ലീഗ് കണിയാമ്പറ്റ പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച സമൂഹ വിവാഹത്തിലാണ് ഇവര്‍ ഒരുമിച്ചത്. നിര്‍ധന കുടുംബാംഗമായ ജാസ്മിന് അഞ്ചു പവന്റെ സ്വര്‍ണാഭരണങ്ങള്‍ സംഘാടകരും അഞ്ചു പവന്റെ സ്വര്‍ണാഭരണങ്ങളും ഒരു ലക്ഷം രൂപയും ബന്ധുക്കളും നല്‍കിയിരുന്നു.
വിവാഹം കഴിഞ്ഞതിന്റെ മൂന്നാം നാള് തന്നെ കൂടുതല്‍ പണം ആവശ്യപ്പെട്ടു ഹാഷിം ജാസ്മിനെ മര്‍ദിച്ചിരുന്നതായി ബന്ധുക്കള്‍ പറയുന്നു.
ഇതിനു ശേഷം വീട്ടുകാരുമായി ബന്ധപ്പെടാന്‍ ഹാഷിം അനുവദിച്ചിരുന്നില്ല. രണ്ടാഴ്ച മുന്‍പ് ജാസ്മിന് മാതൃ സഹോദരിയുടെ വീട്ടിലെത്തിയപ്പോഴാണ് തന്നെ ഭര്‍ത്താവ് നിരന്തരം ദേഹോപദ്രവം ഏല്‍പ്പിക്കുന്നതായി പറഞ്ഞത്.ഗര്‍ഭിണിയായ തന്നെ ഭര്‍ത്താവ് പട്ടിണിക്കിടാറുണ്ടെന്നും ജാസ്മിന് പറഞ്ഞതായി ബന്ധുക്കള്‍ മൊഴി നല്‍കിയിട്ടുണ്ട്.
വീട്ടുകാരെ ഫോണില്‍ പോലും ബന്ധപ്പെടാന്‍ അനുവദിക്കാത്ത ഹാഷിം വലിയ രീതിയിലുള്ള ശാരീരിക മാനസിക പീഡനങ്ങള്‍ക്ക് ജാസ്മിനെ ഇരയാക്കിയിരുന്നതായും മരണത്തില്‍ ദുരൂഹതയുണ്ടെന്നും ജാസ്മിന്റെ മാതൃസഹോദരന്‍ പറഞ്ഞു.
കുന്നംകുളം തഹസില്‍ദാര്‍ ബ്രീജകുമാരിയുടെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റും പോസ്റ്റ്മോര്‍ട്ടവും ഉള്‍പ്പടെയുള്ള മേല്‍ നടപടികള്‍ക്ക് ശേഷം മൃതദേഹം സംസ്കാരത്തിനായി ജന്മനാട്ടിലേക്ക് കൊണ്ടുപോയി.
മരണത്തെ കുറിച്ച് എരുമപ്പെട്ടി പൊലിസ് അന്വേഷണം ആരംഭിച്ചു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."