
കൊവിഡ് വ്യാപനത്തില്‍ തമിഴ്‌നാട് മുന്നോട്ട്; പകുതിയും ചെന്നൈയില്‍
ചെന്നൈ: രാജ്യത്തെ കൊവിഡ് വ്യാപനത്തില്‍ ഡല്‍ഹിയെ പിന്തള്ളി മുന്നോട്ട് കുതിക്കുന്ന തമിഴ്‌നാട് ഏതു നിമിഷവും ഗുജറാത്തിനെ പിന്തള്ളി രണ്ടാം സ്ഥാനത്തെത്തിയേക്കുമെന്ന് കണക്കുകള്‍. തമിഴ്‌നാട്ടില്‍ ചൊവ്വാഴ്ച റിപ്പോര്‍ട്ട് ചെയ്തത് 716 കൊവിഡ് പോസിറ്റീവ് കേസുകളാണ്. എട്ടുപേരാണ് മരിച്ചത്.
ഇതോടെ സംസ്ഥാനത്ത് ആകെ കൊവിഡ് രോഗികളുടെ എണ്ണം 8,718 ആയി. ആകെ മരണം 61 ആയി.
നിലവില്‍ കൊവിഡ് വ്യാപനത്തില്‍ മഹാരാഷ്ട്രയ്ക്കു പിന്നിലായി രണ്ടാമതുള്ള ഗുജറാത്തില്‍ 8,904 പേര്‍ക്കാണ് രോഗം ബാധിച്ചിട്ടുള്ളത്. ഒരു ദിവസംകൊണ്ട് തമിഴ്‌നാട് ഗുജറാത്തിനെ മറികടന്നേക്കാമെന്നതാണ് സ്ഥിതി. ചൊവ്വാഴ്ച ചെന്നൈയില്‍ മാത്രം 510 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ചെന്നൈയിലെ രോഗികളുടെ എണ്ണം 4,882 ആയി. നിലവില്‍ സംസ്ഥാനത്ത് 6,530 പേരാണ് ചികിത്സയില്‍ തുടരുന്നത്. തിങ്കളാഴ്ച ഗൂഡല്ലൂര്‍ ജില്ലയില്‍ ആദ്യത്തെ കൊവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തിരുന്നു.
രോഗവ്യാപനത്തില്‍ ഏറെ മുന്നിലുള്ള മഹാരാഷ്ട്രയില്‍ ഇതിനകം 24,427 പേര്‍ക്ക് വൈറസ് ബാധിച്ചിട്ടുണ്ട്. മുംബൈയാണ് രാജ്യത്ത് രോഗവ്യാപനത്തില്‍ മുന്നിലുള്ള നഗരം. 14,947 പേര്‍ക്ക് ഇവിടെ വൈറസ് ബാധിച്ചു. ഡല്‍ഹി(7,639), അഹ്മദാബാദ്(6,353) എന്നിവയാണ് പിന്നിലുള്ളത്. അഹ്മദാബാദിനു തൊട്ടുപിന്നിലാണ് ചെന്നൈ.
മഹാരാഷ്ട്രയിലെ രോഗബാധിതരില്‍ 60 ശതമാനവും മുംബൈയിലാണ്. ഗുജറാത്തിലെ രോഗികളില്‍ 70 ശതമാനവും അഹ്മദാബാദിലും.
ചെന്നൈ തമിഴകത്തെ കൊവിഡ് ബാധിതരില്‍ 55 ശതമാനത്തെ ഉള്‍ക്കൊള്ളുന്നു. രണ്ടുദിവസമായി രാജ്യത്ത് കൊവിഡ് ബാധിച്ചവരില്‍ പകുതിയും മുംബൈ, ചെന്നൈ, പൂനെ, അഹ്മദാബാദ്, താനെ എന്നീ അഞ്ചു നഗരങ്ങളിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

പോളിമർ കൊണ്ട് നിർമിതി, പുത്തൻ ഡിസൈനും, സവിശേഷതകളും; പുതിയ 100 ദിർഹം നോട്ട് പുറത്തിറക്കി യുഎഇ
uae
• 7 minutes ago
കൊച്ചിയിൽ മത്സര കാർ ഓട്ടത്തിനിടെ അപകടം; യുവതിക്ക് ഗുരുതര പരിക്ക്
Kerala
• 18 minutes ago
തൃശൂർ സ്വദേശിയായ യുവാവ് ഖത്തറിൽ മരണപ്പെട്ടു
qatar
• 34 minutes ago
ആശാ വർക്കർമാർക്ക് മിനിമം വേതനം നൽകണം: കേന്ദ്രത്തോട് ആവശ്യമുന്നയിച്ച് വി ശിവൻകുട്ടി
Kerala
• an hour ago
ഏഴുദിവസത്തിനിടെ 154 പൈസയുടെ നേട്ടം; രൂപയുടെ കരുത്ത് തുടരുന്നു, സെന്‍സെക്‌സ് 1000 പോയിന്റ് മുന്നോട്ട്
Kerala
• an hour ago
സൂരജ് വധക്കേസ്; ശിക്ഷിക്കപ്പെട്ട സിപിഎം പ്രവർത്തകരെ കുറ്റവാളികളായി കാണുന്നില്ലെന്ന് എംവി ജയരാജൻ
Kerala
• 2 hours ago
ലോകമെങ്ങുമുള്ള വിദ്യാർത്ഥികളുടെ സ്‌കോളർഷിപ്പ് സഹായം മുടക്കി ട്രംപിന്റെ പുതിയ തീരുമാനം
International
• 2 hours ago
പോർച്ചുഗലിൽ റൊണാൾഡോയുടെ പകരക്കാരനാവാൻ അവന് സാധിക്കും: പോർച്ചുഗീസ് കോച്ച്
Football
• 2 hours ago
ഗസ്സ: പ്രത്യേക പ്രാര്‍ത്ഥന നടത്തുക സമസ്ത
Kerala
• 2 hours ago
വാളയാർ കേസിൽ മാതാപിതാക്കൾ ഹൈക്കോടതിയിൽ ഹരജി നൽകി, സിബിഐ കുറ്റപത്രം റദ്ദാക്കണമെന്ന് ആവശ്യം
Kerala
• 3 hours ago
എംപിമാരുടെ ശമ്പളത്തില്‍ 24 ശതമാനത്തിന്റെ വര്‍ധന; പുതുക്കിയ നിരക്ക് 1,24,000 രൂപ
National
• 4 hours ago
മോദിക്കും അമിത്ഷാക്കും നിര്‍മല സീതാരാമനും വേണ്ടി കേരളം മൊത്തം എടുക്കാന്‍ പോവുകയാണെന്ന് സുരേഷ് ഗോപി
Kerala
• 5 hours ago
കർണാടകയിലെ മുസ്ലിം സംവരണത്തിന്റെ പേരിൽ കോൺഗ്രസും ബിജെപിയും പോര്, രാജ്യസഭ നിർത്തിവെച്ചു
National
• 7 hours ago
മുംബൈ കോമഡി ക്ലബ് അടച്ചുപൂട്ടൽ; മുറിവുപറ്റിയ അഭിപ്രായ സ്വാതാന്ത്രത്തെ ശിവസേന പിന്നെയും വേദനിപ്പിക്കുമ്പോൾ
National
• 7 hours ago
യുഎഇയില്‍ വിസിറ്റ് വിസയില്‍ ജോലി ചെയ്യരുത്; ചെയ്താല്‍ മുട്ടന്‍ പണിയുറപ്പ്
uae
• 9 hours ago
ചെറിയ വില, വലിയ ലാഭം; 300 രൂപയിൽ താഴെ ഉൽപ്പന്നങ്ങൾക്ക് ഫീസ് വേണ്ട! വ്യാപാരികൾക്ക് ആശ്വാസവുമായി ആമസോൺ
Tech
• 9 hours ago
പൊന്നുംവില കുറയുന്നു; ഇടിവിന് പിന്നിലെന്ത്, ഇന്ന് പവന് വാങ്ങാന്‍ എന്ത് നല്‍കണം, അറിയാം
Business
• 9 hours ago
കനത്ത പുകയോടെ വനമേഖല; തീ അണയ്ക്കാനായി ചെന്നപ്പോള്‍ കണ്ടത് കൊക്കയില്‍ വീണുകിടക്കുന്ന വാന്‍
International
• 10 hours ago
മലയാളികളെ കൊണ്ട് നിറഞ്ഞുകവിഞ്ഞ് കറാമ; പെരുന്നാള്‍ തിരക്കുകളില്‍ അലിഞ്ഞുചേര്‍ന്ന് ദുബൈ
uae
• 7 hours ago
11 വർഷം മുമ്പ് കോയമ്പത്തൂരിൽ നിന്ന് കാണാതായ ധരിണി എവിടെ? യുവതിയെ തേടി പത്തനംതിട്ടയിൽ തമിഴ്‌നാട് ക്രൈംബ്രാഞ്ച്
Kerala
• 8 hours ago
തിരുവനന്തപുരം വിമാനത്താവളത്തിലെ ഐ.ബി ഉദ്യോഗസ്ഥ മരിച്ച നിലയില്‍; മൃതദേഹം കണ്ടെത്തിയത് ചാക്ക റെയില്‍പാളത്തില്‍
Kerala
• 8 hours ago