HOME
DETAILS
MAL
വൈദ്യുതി ബില്‍ തുക കൂടിയത് ആളുകള്‍ വീട്ടിലിരുന്നതിനാലെന്ന് കെ.എസ്.ഇ.ബി
backup
May 14 2020 | 03:05 AM
തിരുവനന്തപുരം: കഴിഞ്ഞ ഒന്നരമാസത്തിലധികമായി ജനങ്ങള്‍ വീടുകളില്‍ ഒതുങ്ങുന്നതും ഓരോ ഉപകരണത്തിന്റെയും വൈദ്യുതിച്ചെലവ് നോക്കാതെയുള്ള ഉപയോഗവുമാണ് ബില്‍ തുക വര്‍ധിക്കുന്നതിന് കാരണമെന്ന് കെ.എസ്.ഇ.ബി.
ബില്‍ തുക വര്‍ധിക്കുന്നതിനെതിരേ വ്യാപക പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് കെ.എസ്.ഇ.ബിയുടെ വിശദീകരണം.ഇന്‍ഡക്ഷന്‍ കുക്കര്‍, മൈക്രോവേവ് ഓവന്‍, റഫ്രിഡ്ജറേറ്റര്‍, ഇന്‍സ്റ്റന്റ് വാട്ടര്‍ ഹീറ്റര്‍, എയര്‍ കണ്ടീഷണര്‍ തുടങ്ങിയവയാണ് വൈദ്യുതി ഉപയോഗം കൂട്ടുന്നതെന്നും കെ.എസ്.ഇ.ബി ഓര്‍മപ്പെടുത്തുന്നു.
സാധാരണയായി വേനല്‍ക്കാലത്ത് വൈദ്യുതി ഉപഭോഗത്തില്‍ കുതിച്ചു ചാട്ടം ഉണ്ടാകാറുണ്ടെങ്കിലും ഈ വേനലില്‍ നാളിതുവരെയുള്ള റെക്കോര്‍ഡ് ഭേദിക്കുന്ന ഉപയോഗമാണ് വീടുകളില്‍ ഉണ്ടായതെന്നും കെ.എസ്.ഇ.ബി പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."