HOME
DETAILS
MAL
സ്വയംതൊഴില്‍ വായ്പ വിതരണം
backup
April 10 2017 | 21:04 PM
കോഴിക്കോട്: സംസ്ഥാന വനിതാ വികസന കോര്പ്പറേഷന് ന്യൂനപക്ഷ മുന്നോക്ക പട്ടിക ജാതി വിഭാഗത്തില്‍പ്പെടുന്ന 18 മുതല്‍ 55 വയസുവരെ പ്രായമുള്ള വനിതകള്‍ക്ക് സ്വയംതൊഴില്‍ വായ്പ വിതരണം ചെയ്യും. വസ്തു, സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ ജാമ്യമോ അനിവാര്യമാണ്. ന്യൂനപക്ഷ മുന്നോക്ക വിഭാഗത്തില്‍പെട്ടവര്‍ക്ക് വാര്‍ഷിക വരുമാന പരിധി ഗ്രാമപ്രദേശത്ത് 81000 രൂപയും നഗര പ്രദേശത്ത് 1,03,000 രൂപയുമാണ്. പിന്നോക്കം പട്ടിക ജാതി വിഭാഗത്തില്‍പെടുന്നവര്‍ക്ക് വാര്‍ഷിക വരുമാന പരിധി ഗ്രാമപ്രദേശത്ത് 98000 രൂപയും നഗര പ്രദേശത്ത് 1,20,000 രൂപയുമാണ്. താല്പര്യമുള്ള വനിതകള്‍ വനിതാ വികസന കോര്പ്പറേഷന് കോഴിക്കോട് മേഖലാ ഓഫിസുമായി ബന്ധപ്പെടണം. ഫോണ്‍: 0495-2766454, 9496015010.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."