ജമ്മു കശ്മിരില്‍ പൊലിസുകാര്‍ കടകളും വീടുകളും തകര്‍ക്കുന്നത് സി.സി.ടി.വിയില്‍ കുടുങ്ങി
ശ്രീനഗര്‍: ജമ്മുകശ്മിരിലെ ഒരു ഗ്രാമത്തില്‍ പൊലിസുകാര്‍ കടകളും വീടുകളും തകര്‍ക്കുന്നത് കാമറയില്‍ കുടുങ്ങി.
കഴിഞ്ഞ വെള്ളിയാഴ്ച ജുമുഅ നിസ്‌കാരം തടസ്സപ്പെടുത്താന്‍ ശ്രമിച്ച മുതിര്‍ന്ന ഉദ്യോഗസ്ഥരില്‍ ഒരാള്‍ ആക്രമിക്കപ്പെട്ടതിനു പിന്നാലെയാണ് പൊലിസുകാരെത്തി നിരവധി കടകളും വീടുകളും തകര്‍ത്തത്.
ശ്രീനഗറില്‍നിന്ന് 11 കി.മീറ്റര്‍ അകലെയുള്ള നസ്‌റുല്ലപോറ പഞ്ചായത്തിലാണ് 40 ട്രക്കുകളിലെത്തിയ പൊലിസുകാര്‍ ആക്രമണം അഴിച്ചുവിട്ടത്. കണ്ണില്‍കണ്ട കടകളും വീടുകളും തകര്‍ത്ത സംഘം വാഹനങ്ങളും അടിച്ചുതകര്‍ത്തു.
വെള്ളിയാഴ്ചയിലെ ജുമുഅ നിസ്‌കാരം തടയാന്‍ പൊലിസ് ശ്രമിച്ചതോടെയാണ് മേഖലയില്‍ സംഘര്‍ഷമുണ്ടായത്. ഗ്രാമീണരുടെ ആക്രമണത്തില്‍ മുതിര്‍ന്ന പൊലിസ് ഓഫിസര്‍ക്ക് പരുക്കേറ്റതിനു പിന്നാലെയാണ് പൊലിസ് ഗ്രാമത്തിലെത്തി അഴിഞ്ഞാടിയത്. 'വെള്ളിയാഴ്ച പ്രാര്‍ഥന തടയാന്‍ ശ്രമിച്ച ബദ്ഗാം ഡെപ്യൂട്ടി പൊലിസ് സൂപ്രണ്ട് ആക്രമിക്കപ്പെട്ടു.
പിന്നാലെ ഉച്ചയ്ക്ക് മൂന്നു മണിയോടെ 40ഓളം ട്രക്കില്‍ വന്നിറങ്ങിയ പൊലിസുകാര്‍ വീടുകളും കടകളും ആക്രമിക്കുകയായിരുന്നുവെന്ന് നസ്‌റുല്ലപോറ പഞ്ചായത്ത് സര്‍പഞ്ച് ഗുലാം മുഹമ്മദ് ദര്‍ പറഞ്ഞു. പൊലിസ് ഓഫിസറെ ആക്രമിച്ചവര്‍ ശിക്ഷിക്കപ്പെടണം. എന്നാല്‍ സ്വകാര്യ വ്യക്തികളുടെ കടകളും വീടുകളും തകര്‍ത്തതിന് എന്താണ് ന്യായീകരണമെന്ന് അദ്ദേഹം ചോദിക്കുന്നു. ഒരു മൊബൈല്‍ ഫോണില്‍ റെക്കോര്‍ഡ് ചെയ്ത വിഡിയോയില്‍ പൊലിസുകാര്‍ ഒരു കടയില്‍ നിന്ന് സാധനങ്ങള്‍ പുറത്തെടുത്ത് കത്തിക്കുന്നത് കാണാം.
വിഡിയോ റെക്കോര്‍ഡ് ചെയ്യുന്നവരെയും വിഡിയോയുടെ അവസാന ഭാഗത്ത് പൊലിസ് ആക്രമിക്കുന്നുണ്ട്. വീടുകളില്‍ നിന്നുള്ള വിലപിടിപ്പുള്ള വസ്തുക്കളും കടകളില്‍ നിന്നുള്ള സാധനങ്ങളും കൊള്ളയടിക്കപ്പെട്ടതായി ഗ്രാമവാസികള്‍ ആരോപിക്കുന്നു.
പൊലിസുകാരന്‍ ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട് പ്രദേശത്ത് നിരന്തരം റെയ്ഡ് നടത്തിവരുകയാണെന്നും നാട്ടുകാര്‍ പറയുന്നു. സംഭവത്തില്‍ ബദ്ഗാം എസ്.പിയോട് റിപ്പോര്‍ട്ട് തേടിയതായി ഐ.ജി വിജയ് കുമാര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."