ജലീലിന് മൂന്നു തവണ വെടിയേറ്റു; ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട് പുറത്ത്
കോഴിക്കോട്: വയനാട്ടില്‍ പൊലിസ് വെടിവെയ്പില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റ് സി.പി ജലീലിന്റെ ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട് പുറത്ത്. ജലീലിന്റെ ശരീരത്തില്‍ മൂന്നു തവണ വെടിയേറ്റതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ജലീലിന്റെ ശരീരത്തില്‍ നിന്ന് മൂന്ന് വെടിയുണ്ടകള്‍ കണ്ടെത്തിയെന്നാണ് റിപ്പോര്‍ട്ടിലുള്ളത്.
ശരീരത്തിന് പിന്‍വശത്ത് ഏറ്റ വെടിയുണ്ട തുളച്ച് മുന്നിലെത്തിയെന്ന് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടിലുണ്ട്. മൃതദേഹത്തിന് അടുത്ത് നിന്ന് നാടന്‍ തോക്കുകളും എട്ട് തിരകളും കണ്ടെത്തി.
നേരത്തെ ആദ്യം വെടിവച്ചത് മാവോയിസ്റ്റുകളാണെന്ന പൊലിസിന്റെ വാദം തള്ളി വൈത്തിരിയിലെ സ്വകാര്യ റിസോര്‍ട്ടിലെ ജീവനക്കാര്‍ രംഗത്തെത്തിയിരുന്നു. മാവോയിസ്റ്റുകളെത്തിയ വിവരം പൊലിസിനെ അറിയിച്ചിട്ടില്ലെന്നും റിസോര്‍ട്ട് ജീവനക്കാര്‍ പറയുന്നു. മാവോയിസ്റ്റുകള്‍ എത്തിയിട്ടുണ്ടെന്ന വിവരമറിഞ്ഞെത്തിയ പൊലീസ് ആദ്യം വെടിയുതിര്‍ക്കുകയായിരുന്നുവെന്നാണ് ഉപവന്‍ റിസോര്‍ട്ട് മാനേജര്‍ പറയുന്നത്.
വെടിവെപ്പ് ആരംഭിച്ചത് മാവോയിസ്റ്റുകളാണെന്നും പൊലിസ് തിരിച്ച് വെടിവയ്ക്കുകയായിരുന്നെന്നുമാണ് ഇന്നലെ കണ്ണൂര്‍ റേഞ്ച് ഐ.ജി ബല്‍റാം കുമാര്‍ ഉപാധ്യായ മാധ്യമങ്ങളോട് പറഞ്ഞിരുന്നത്.
ഇതോടെ മാവോയിസ്റ്റ് സി.പി ജലീല്‍ കൊല്ലപ്പെട്ടതില്‍ ദുരൂഹതയുണ്ടെന്ന സഹോദരന്‍ സി.പി റഷീദിന്റെ ആരോപണം ശരിവെച്ചിരിക്കുകയാണ്. ഏറ്റുമുട്ടല്‍ നടന്നെന്ന പൊലീസ് വാദം വിശ്വാസയോഗ്യമല്ലെന്നായിരുന്നു റഷീദ് പറഞ്ഞത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."