HOME
DETAILS

വിഷു-ഈസ്റ്റര്‍ വിപണി: പച്ചക്കറി വിപണന കേന്ദ്രങ്ങളുമായി കൃഷി വകുപ്പ്

  
backup
April 11, 2017 | 1:10 AM

%e0%b4%b5%e0%b4%bf%e0%b4%b7%e0%b5%81-%e0%b4%88%e0%b4%b8%e0%b5%8d%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%b5%e0%b4%bf%e0%b4%aa%e0%b4%a3%e0%b4%bf-%e0%b4%aa%e0%b4%9a%e0%b5%8d

തിരുവനന്തപുരം: വിഷു ഈസ്റ്റര്‍ വിപണിയില്‍ വിലക്കയറ്റം തടയാനുള്ള ഇടപെടലുമായി കൃഷി വകുപ്പിന്റെ 'വിഷുക്കണി 2017'. ഹോര്‍ട്ടികോര്‍പ്, വി.എഫ്.പി.സി.കെ, കര്‍ഷക കൂട്ടായ്മ എന്നിവയുടെ സംയുക്ത സംരഭമായി കൃഷി വകുപ്പ് സംസ്ഥാനത്തൊട്ടാകെ 1,090 പച്ചക്കറി വിപണന കേന്ദ്രങ്ങള്‍ നാളെ മുതല്‍ തുറക്കും. നാളെയും മറ്റന്നാളുമാണ് പച്ചക്കറി വിപണന കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുക. നാടന്‍ പച്ചക്കറികള്‍ മാര്‍ക്കറ്റ് വിലയേക്കാള്‍ 10 ശതമാനം കൂടുതല്‍ നല്‍കി കര്‍ഷകരില്‍ നിന്നു സംഭരിക്കും. ഇങ്ങനെ സംഭരിക്കുന്ന പച്ചക്കറികള്‍ 30 ശതമാനം വരെ വില കുറച്ചാണ് ഉപഭോക്താക്കള്‍ക്ക് വില്‍പന നടത്തുക. ഇതിനു പുറമേ നല്ല കൃഷിമുറകള്‍ പാലിച്ചു കൃഷി ഉദ്യോഗസ്ഥരുടെ നേരിട്ടുള്ള നിരീക്ഷണത്തില്‍ കര്‍ഷകര്‍ ഉത്പാദിപ്പിച്ച ജി.എ.പി സര്‍ട്ടിഫൈഡ് ഉല്‍പന്നങ്ങള്‍ 'കേരള ഓര്‍ഗാനിക്' എന്ന പേരില്‍ കൃഷി വകുപ്പിന്റെ ഇക്കോ ഷോപ്പുകള്‍ വഴിയും ലഭ്യമാക്കും.
ജി.എ.പി ഉല്‍പന്നങ്ങള്‍ 20 ശതമാനം വരെ അധികം വില നല്‍കിയാണ് കര്‍ഷകരില്‍ നിന്നു സംഭരിക്കുന്നത്. ഈ ജൈവ ഉല്‍പന്നങ്ങള്‍ 10 ശതമാനം വിലക്കുറവില്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കും. 'ഓണ സമൃദ്ധി 2016' വിജയത്തിലെത്തിയതിന്റെ ചുവടുപിടിച്ചാണ് 'വിഷുക്കണി 2017'ന് കൃഷി വകുപ്പ് നേതൃത്വം നല്‍കുന്നത്. കഴിഞ്ഞ ഓണക്കാലത്ത് 1,350 വിപണികള്‍ വഴി പ്രാദേശിക കര്‍ഷകരില്‍ നിന്നു സംഭരിച്ച നാടന്‍ പഴം-പച്ചക്കറികള്‍ വിപണനം നടത്തിയിരുന്നു. 10 ശതമാനം വിലകൂട്ടി കര്‍ഷകരില്‍ നിന്നു സംഭരിച്ച പഴങ്ങളും പച്ചക്കറികളും 30 ശതമാനം വരെ വില കുറച്ചാണ് ഉപഭോക്താക്കള്‍ക്ക് വില്‍പന നടത്തിയത്. 'വിഷുക്കണി 2017'ന്റെ സംസ്ഥാന തല ഉദ്ഘാടനം ഇന്ന് നടക്കും. തിരുവനന്തപുരം പാളയത്തെ ഹോര്‍ട്ടികോര്‍പ്പ് വിപണിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. കൃഷി മന്ത്രി വി.എസ് സുനില്‍കുമാര്‍ അധ്യക്ഷനാവും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ടാറ്റയുമായി കൂടിക്കാഴ്ച നടത്തി; വിവാദങ്ങൾക്ക് അടിസ്ഥാനമില്ല, തെളിവായി ചിത്രങ്ങൾ പുറത്തുവിട്ട് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി

Kerala
  •  9 days ago
No Image

യൂണിയൻ പ്രതിജ്ഞാ ദിനം ആചരിച്ച് യുഎഇ; അടിത്തറ പാകിയ മൂല്യങ്ങളാണ് രാജ്യത്തെ നയിക്കുന്നതെന്ന് പ്രസിഡന്റ് ശൈഖ് മുഹമ്മദ്

uae
  •  9 days ago
No Image

ലോകകപ്പ് നേടിയാൽ സ്പെയിൻ ടീമിൽ നിന്ന് വിരമിക്കും; പരിശീലകന്റെ മുഖം ടാറ്റൂ ചെയ്യുമെന്നും മാർക്ക് കുക്കുറല്ല!

Football
  •  9 days ago
No Image

നിർമാണത്തിൽ വൻ അപാകത? വടക്കഞ്ചേരി മേൽപ്പാലം വീണ്ടും അടച്ചു; അറ്റകുറ്റപ്പണി 101-ാം തവണ

Kerala
  •  9 days ago
No Image

'കുടുംബത്തിലെ ദുരിതങ്ങൾക്ക് കാരണം മന്ത്രവാദം'; അമ്മയെ നിലത്തേക്ക് തള്ളിയിട്ട് ചവിട്ടി, കൈയൊടിച്ചു; മകൻ അറസ്റ്റിൽ

Kerala
  •  9 days ago
No Image

പണക്കൊഴുപ്പിൽ സ്പെയിൻ മുന്നിൽ; പക്ഷേ കളി മൈതാനത്താണ്! വിപണി മൂല്യത്തിൽ അർജന്റീനയെക്കാൾ ഏറെ മുന്നിലായി 'ലാ റോജ' ഫൈനലിന്

Football
  •  9 days ago
No Image

സിബിഎസ്ഇ പത്താം ക്ലാസ് രണ്ടാം ഘട്ട പരീക്ഷാഫലം പ്രഖ്യാപിച്ചു; വിജയശതമാനം 96.78%

National
  •  9 days ago
No Image

ചരിത്രപ്പോരിന് മുൻപ് അറിയാം; ലോകകപ്പ് ഫൈനലുകളെ ഞെട്ടിച്ച 10 അവിശ്വസനീയ സംഭവങ്ങൾ!

Football
  •  9 days ago
No Image

ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ചു; അബുദബിയിലെ 'യമ്മി ഇന്ത്യൻ ബൈറ്റ്' റെസ്റ്റോറന്റ് പൂട്ടിച്ച് അധികൃതർ

uae
  •  9 days ago
No Image

ലോകകപ്പിനൊപ്പം ഇറ്റലിയെയും വീഴ്ത്താം; അർജന്റീനയെ വീഴ്ത്തിയാൽ സ്പെയിനിന് വിശ്വകിരീടവും ലോക റെക്കോർഡും!

Football
  •  9 days ago