HOME
DETAILS

ഹഡ പദ്ധതി നിര്‍ത്തലാക്കുന്നു: മലയോര കര്‍ഷകര്‍ ആശങ്കയില്‍

  
backup
April 11 2017 | 01:04 AM

%e0%b4%b9%e0%b4%a1-%e0%b4%aa%e0%b4%a6%e0%b5%8d%e0%b4%a7%e0%b4%a4%e0%b4%bf-%e0%b4%a8%e0%b4%bf%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%b2%e0%b4%be%e0%b4%95%e0%b5%8d%e0%b4%95%e0%b5%81

അരീക്കോട്: സംസ്ഥാന സര്‍ക്കാറിന്റെ 'ഹഡ' പദ്ധതിയുടെ പ്രവര്‍ത്തനം നിര്‍ത്തലാക്കുന്നു. സംസ്ഥാനത്തെ മലയോര മേഖലയുടെ പശ്ചാത്തലസൗകര്യ വികസനം ലക്ഷ്യമാക്കിക്കൊണ്ടണ്ട് കഴിഞ്ഞ യു.ഡി.എഫ് ഭരണകാലത്ത് ആസൂത്രണ വകുപ്പിന് കീഴില്‍ ആരംഭിച്ച ഹില്‍ ഏരിയ ഡവലപ്‌മെന്റ് ഏജന്‍സി (ഹഡ)പദ്ധതിയാണ് പാതിവഴിയില്‍ സംസ്ഥാന സര്‍ക്കാര്‍ നിര്‍ത്തലാക്കുന്നത്. ഹഡയുടെ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ ഹഡ ഓഫിസ് അധികൃതരോട് ആസ്തിബാധ്യത കണക്കുകള്‍ സമര്‍പ്പിക്കാനാവശ്യപ്പെട്ടിട്ടുണ്ടണ്ട്. വികേന്ദ്രീകൃത ആസൂത്രണത്തെ ഹഡ പദ്ധതി തകിടംമറിക്കുമെന്നതാണ് പദ്ധതി നിര്‍ത്തലാക്കാന്‍ സര്‍ക്കാര്‍ പറയുന്ന ന്യായം.
പുതിയ സാമ്പത്തിക വര്‍ഷത്തെ ബജറ്റില്‍ ഹഡക്ക് ഒരു രൂപ പോലും നീക്കിവച്ചിട്ടുമില്ല. മാത്രമല്ല മുന്‍ സാമ്പത്തിക വര്‍ഷങ്ങളില്‍ പൂര്‍ത്തീകരിക്കാനാവാത്ത പ്രവൃത്തികള്‍ക്ക് സ്പില്‍ ഓവറായി നീക്കിവച്ചിട്ടുള്ളത് ഏകദേശം 10 കോടി രൂപ മാത്രമാണ്. ജീവനക്കാരുടെ ശമ്പളത്തിനായും മറ്റുമുള്ള ഓതറൈസേഷന്‍ ഫയലുകള്‍ ആസൂത്രണ വകുപ്പ് കൈകാര്യംചെയ്യുന്ന മുഖ്യമന്ത്രിയുടെ ഓഫിസില്‍ മാസങ്ങളായി കിടക്കുകയാണ്.
2012 മുതല്‍ 2016 വരെ അന്നത്തെ ആസൂത്രണ വകുപ്പ് മന്ത്രി കെ.സി ജോസഫ് ചെയര്‍മാനും മുന്‍ എം.എല്‍.എ എന്‍.ഡി അപ്പച്ചന്‍ വൈസ് ചെയര്‍മാനുമായാണ് ഹഡ രൂപീകരിച്ചത്. ആലപ്പുഴ ഒഴിച്ചുള്ള 13 ജില്ലകളിലായി ഏകദേശം 250 കോടി രൂപയാണ് വികസന പ്രവര്‍ത്തനങ്ങള്‍ക്കായി ചെലവഴിച്ചത്. ഇതിന് പുറമെ നബാര്‍ഡും വലിയ തോതില്‍ ഹഡക്ക് സാമ്പത്തിക സഹായം നല്‍കിയിരുന്നു.
മലയോര മേഖലയുടെ പശ്ചാത്തല സൗകര്യ വികസനത്തിനായി സൊസൈറ്റീസ് ആക്ട് പ്രകാരം രൂപീകരിച്ച സംവിധാനമാണ് ഹഡ. ഇതിന്റെ ഭാഗമായി റോഡുകള്‍, ചെക്ക് ഡാമുകള്‍, കുടിവെള്ള പദ്ധതികള്‍ എന്നിവക്ക് പുറമേ കാര്‍ഷിക വൃത്തിയുടെ പുരോഗതിക്കും കോടികള്‍ ഹഡ വഴി ചെലവഴിച്ചിട്ടുണ്ടണ്ട്.
ക്ഷീര വികസനത്തിനായി ഏകദേശം 10 കോടി രൂപയാണ് നാലു വര്‍ഷത്തിനിടെ ചെലവഴിച്ചത്. മാര്‍ക്കറ്റ് വിലയേക്കാള്‍ 25 ശതമാനം വരെ അധിക പണം കര്‍ഷകര്‍ക്ക് നല്‍കി എല്ലാ തരത്തിലുമുള്ള പഴങ്ങളും സംഭരിച്ച്, സംസ്‌കരിച്ച് വിദേശങ്ങളിലേക്കടക്കം കയറ്റുമതി ചെയ്യുന്ന പദ്ധതി ഫല കര്‍ഷകര്‍ക്ക് ഒരു പരിധി വരെ ആശ്വാസമായിരുന്നു.
ചക്ക കര്‍ഷകര്‍ക്ക് ഇത് സാമ്പത്തികമായി വലിയ നേട്ടം തന്നെ ഉണ്ടണ്ടാക്കിയിരുന്നു. വയനാട്ടിലെ അമ്പലവയലിലെ കാര്‍ഷിക സര്‍വകലാശാലയുമായി ചേര്‍ന്നാണ് ഹഡ ഈ പദ്ധതി നടപ്പിലാക്കിയിരുന്നത്. നെല്‍ സംഭരണം, ബ്രാന്‍ഡഡ് അരി വില്‍പ്പനയൊക്കെ ഇതില്‍ ഉള്‍പ്പെട്ടിരുന്നു.
വയനാട്, മലപ്പുറം, കണ്ണൂര്‍,പാലക്കാട്, ഇടുക്കി, പത്തനംതിട്ട ജില്ലകളിലായി കോടികളുടെ അധിക പ്രവൃത്തികളാണ് ഹഡ വഴി നടപ്പിലാക്കിയത്. കണ്ണൂരിലെ ഇരിക്കൂര്‍, വയനാട്ടിലെ കല്‍പ്പറ്റ, സുല്‍ത്താന്‍ ബത്തേരി, മാനന്തവാടി മലപ്പുറം ജില്ലയില്‍ ഊര്‍ങ്ങാട്ടിരി, ചാലിയാര്‍ പഞ്ചായത്തുകളിലും വണ്ടണ്ടൂര്‍, നിലമ്പൂര്‍ നിയോജക മണ്ഡലങ്ങളിലുമാണ് ഏറ്റവും കൂടുതല്‍ ഹഡ പ്രവൃത്തികള്‍ ഉപകാരപ്പെട്ടിട്ടുള്ളത്. ന്യായമായ കാരണങ്ങളില്ലാതെ പദ്ധതി നിര്‍ത്തലാക്കുന്നത് മലയോര കുടിയേറ്റ കര്‍ഷകരോടുള്ള അവഗണനയായാണ് വിലയിരുത്തപ്പെടുന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മംഗളവനം പക്ഷി സങ്കേതത്തിലെ ഗെയ്റ്റില്‍ ശരീരത്തില്‍ കമ്പി തുളഞ്ഞു കയറിയ നിലയില്‍ മൃതദേഹം കണ്ടെത്തി

Kerala
  •  13 minutes ago
No Image

മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

National
  •  23 minutes ago
No Image

പി.വി അന്‍വര്‍ കോണ്‍ഗ്രസിലേക്ക്?; ഡല്‍ഹിയില്‍ കെ.സി വേണുഗോപാലുമായി കൂടിക്കാഴ്ച്ച

Kerala
  •  31 minutes ago
No Image

കര്‍ശന നടപടിയുണ്ടാകും; ക്രിസ്മസ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നെന്ന് സ്ഥിരീകരിച്ച് മന്ത്രി വി ശിവന്‍കുട്ടി

Kerala
  •  an hour ago
No Image

34 കാരിയ്ക്ക് മരുന്ന് നല്‍കിയത് 64 കാരിയുടെ എക്‌സറേ പ്രകാരം; കളമശേരി മെഡിക്കല്‍ കോളജില്‍ ചികിത്സാപിഴവെന്ന് പരാതി

Kerala
  •  an hour ago
No Image

ഒറ്റപ്പെട്ട ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യത

Kerala
  •  2 hours ago
No Image

പനയംപാടം സന്ദര്‍ശിക്കാന്‍ ഗതാഗത മന്ത്രി; അപകടമേഖലയില്‍ ഇന്ന് സംയുക്ത സുരക്ഷാ പരിശോധന

Kerala
  •  3 hours ago
No Image

ജാമ്യം ലഭിച്ചിട്ടും രാത്രി മുഴുവന്‍ ജയിലില്‍; ഒടുവില്‍ അല്ലു അര്‍ജുന്‍ ജയില്‍മോചിതനായി

National
  •  3 hours ago
No Image

മദ്യപന്മാർ ജാഗ്രതൈ ! 295 ബ്രീത്ത് അനലൈസറുകൾ വാങ്ങാൻ ആഭ്യന്തരവകുപ്പ്

Kerala
  •  3 hours ago
No Image

ആറുമാസമായിട്ടും  പുതിയ കൊടിയുമില്ല, പാർട്ടിയുമില്ല ; കേരള ജെ.ഡി.എസിൽ ഭിന്നത രൂക്ഷം

Kerala
  •  4 hours ago