മകനെ അന്ധമായി സഹായിക്കുന്ന ധൃതരാഷ്ട്രരാണ് തെര. കമ്മിഷനെന്ന് കെജ്്‌രിവാള്‍
ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് കമ്മിഷനെതിരേ രൂക്ഷ വിമര്‍ശനവുമായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. മഹാഭാരതത്തിലെ ധൃതരാഷ്ട്രരേയും ദുര്യോധനനേയും തെരഞ്ഞെടുപ്പ് കമ്മിഷനോടും കേന്ദ്രസര്‍ക്കാരിനോടും ഉപമിച്ചാണ് അദ്ദേഹം കടുത്ത വിമര്‍ശനം ഉന്നയിച്ചത്. ഇലക്ട്രോണിക് വോട്ടിങ് മെഷിന്‍ ക്രമക്കേട് ആരോപണമാണ് കെജ്്‌രിവാളിനെ കടുത്ത വിമര്‍ശനത്തിന് പ്രേരിപ്പിച്ചത്. മകനെ അന്ധമായി സഹായിക്കുന്ന ധൃതരാഷ്ട്രരാണ് തെരഞ്ഞെടുപ്പ് കമ്മിഷനെന്നാണ് കെജ്‌രിവാള്‍ വിമര്‍ശിച്ചത്. വോട്ടിങ് മെഷിനില്‍ ഒരുതരത്തിലുള്ള ക്രമക്കേടുകളും വരുത്താന്‍ കഴിയില്ലെന്ന കമ്മിഷന്റെ വിലയിരുത്തല്‍ കേന്ദ്ര സര്‍ക്കാരിനെ സഹായിക്കുന്നതിനുവേണ്ടിയാണെന്ന് അദ്ദേഹം ആരോപിച്ചു. ഇലക്‌ട്രോണിക് മെഷിനില്‍ വ്യാപക ക്രമക്കേടുണ്ടെന്ന് കണ്ടെത്തിയിട്ടും മെഷിനുകള്‍ ഉപതെരഞ്ഞെടുപ്പുകളിലും ഡല്‍ഹി തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിലും ഉപയോഗിക്കാനുള്ള തീരുമാനം ശരിയല്ലെന്നും കെജ്്‌രിവാള്‍ കൂട്ടിച്ചേര്‍ത്തു.
ഈ മാസം 26ന് നടക്കുന്ന ഡല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷന്‍ തെരഞ്ഞെടുപ്പില്‍ ഇലക്ട്രോണിക് വോട്ടിങ് മെഷിന് പകരം ബാലറ്റ് പേപ്പര്‍ ഉപയോഗിക്കണമെന്ന ആവശ്യമാണ് കെജ്്‌രിവാള്‍ മുന്നോട്ട് വയ്ക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."