ലോക ജന്തുജന്യ രോഗ ദിനാചരണം
നെടുമ്പാശ്ശേരി: തെരുവ് നായ ശല്യം ഏറ്റവും കൂടുതല്‍ ഗുരുതരമായ ഈ കാലഘട്ടത്തില്‍ ജനങ്ങളുടെ സംരക്ഷണം ഏറ്റെടുക്കാന്‍ തദ്ദേശ സ്വയം ഭരണ സമിതികള്‍ക്ക് കഴിയണമെന്ന് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.ബി.എ.അബ്ദുള്‍ മുത്തലിബ് പറഞ്ഞു. ലോക ജന്തു ജന്യ രോഗ ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം നിര്‍വ്വഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജന്തുജന്യ രോഗങ്ങളില്‍ നിന്നും മുക്തമാകാന്‍ സമൂഹം ബോധവാന്‍മാരാകേണ്ടതുണ്ടെന്നും കെട്ടിക്കിടക്കുന്ന ജലത്തില്‍ നിന്നും നാം വലിച്ചെറിയുന്ന മാലിന്യങ്ങളില്‍ നിന്നുമാണ് പ്രധാനമായും ജന്തുജന്യ രോഗങ്ങള്‍ മനുഷ്യരിലേക്ക് പകരുന്നത്. അതു കൊണ്ട് തന്നെ പരിസര ശുചീകരണത്തിന് മുഖ്യ പരിഗണന നല്‍കാന്‍ സമൂഹം തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷീന സബാസ്റ്റ്യന്‍ അധ്യക്ഷയായിരുന്നു.
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഫ്രാന്‍സിസ് തറയില്‍, ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ വികസന സമിതി ചെയര്‍പേഴ്‌സന്‍ റസിയ സവാദ്, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സീന സന്തോഷ്. ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ബിന്ദുസബാസ്റ്റന്‍, രഞ്ജിനി അംബുജാക്ഷന്‍, ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംകമ്മിറ്റി ചെയര്‍മാന്‍മാരായ സി.യു ജബ്ബാര്‍, പി.വി തോമസ്, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ടി.കെ അജികുമാര്‍, ഷാനിബ മജീദ്, ടി.കെ കുഞ്ഞുമുഹമ്മദ്, എം.പി തോമസ് ജില്ലാ മൃഗ സംരക്ഷണ ഓഫീസര്‍ ഡോ.പി.എ ബഷീര്‍, വെറ്ററിനറി ഡോക്ടര്‍ ലാല്‍ ജി മാത്യു തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."