HOME
DETAILS

മുപ്പത് കഴിഞ്ഞ  48.12 ലക്ഷം പേർക്ക് രക്താദിമർദ സാധ്യതയെന്ന്‌ 'അൽപം ശ്രദ്ധ ആരോഗ്യം ഉറപ്പ്' കാംപയിൻ സർവേ

  
Laila
March 06 2025 | 02:03 AM

4812 lakh people over 30 are at risk of high blood pressure

കണ്ണൂർ: ജീവിതശൈലീരോഗങ്ങൾ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി നടപ്പാക്കിയ ‘അൽപം ശ്രദ്ധ ആരോഗ്യം ഉറപ്പ്’ കാംപയിന്റെ രണ്ടാം ഘട്ടത്തിൽ 1,07, 99, 876 പേരെ വീടുകളിലെത്തി സ്‌ക്രീനിങ് നടത്തി. കഴിഞ്ഞവർഷം ജൂൺ മുതൽ ഈ വർഷം ഫെബ്രുവരി 23 വരെ നടത്തിയ കാംപയിനിലാണ് സ്‌ക്രീനിങ് പൂർത്തിയാക്കിയത്. ഇതിൽ 48.12 ലക്ഷം പേർക്ക് രക്താദിമർദവും പ്രമേഹവും വരാനുള്ള സാധ്യത കൂടുതലാണെന്ന് കണ്ടെത്തി. 

മുപ്പത് കഴിഞ്ഞവരിലാണ് സക്രീനിങ് നടത്തിയത്. ഇതിൽ 2,16, 622 പേരിൽ കാൻസർ രോഗ സാധ്യതയും കണ്ടെത്തിയിട്ടുണ്ട്. 4,07, 955 പേർക്ക് ശ്വാസകോശ സംബന്ധ രോഗങ്ങൾ വരാനുള്ള സാധ്യതയും സ്ക്രിനീങിലൂടെ കണ്ടെത്തി. കുഷ്ഠരോഗം, മാനസികരോഗം, കാഴ്ച പരിമിതി, കേൾവിക്കുറവ് തുടങ്ങിയവയും പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ട്.  കാൻസർരോഗ സാധ്യത കൂടുതലും കണ്ടെത്തിയത് സ്ത്രീകളിലാണ്. കഴിഞ്ഞവർഷം ഓഗസ്റ്റിൽ നടത്തിയ സർവേ പ്രകാരം ഒരുലക്ഷം സ്ത്രീകളിൽ 40 മുതൽ 45വരെ പേർ അർബുദ ബാധിതരാവുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്. സാധാരണ 40ന് മുകളിൽ പ്രായമുള്ള സ്ത്രീകളിലാണ് സ്തനാർബുദം കൂടുതലായി കാണപ്പെടുന്നത്. 

അപൂർവമായി 20 മുതൽ 40 വരെയുള്ള പ്രായക്കാർക്കും ഗർഭിണികൾക്കും അർബുദം ബാധിക്കാം. 
കേരളത്തിലെ 12 ജില്ലകളിൽ നടത്തിയ ഒരു സർവേയിലെ റിപ്പോർട്ടാണിത്. 30 വയസും കൂടുതലുമുള്ള 7,06,275 സ്ത്രീകളെ ഉൾപ്പെടുത്തി നടത്തിയ സർവേയിൽ 12,093 സ്ത്രീകൾക്ക് 1.71 ശതമാനവും സ്തനാർബുദ സാധ്യതയുണ്ടെന്ന് കണ്ടെത്തി. ഈ സർവേയിലൂടെ രോഗസാധ്യത കണ്ടെത്തുന്നവർക്ക് രോഗ നിർണയത്തിനും ചികിത്സയ്ക്കുമായി കാൻസർ നിയന്ത്രണ പരിപാടിയുടെ പ്രവർത്തനങ്ങൾക്ക് കാൻസർ കെയർ സ്‌ക്രീനിങ് ഡാഷ്ബോർഡ് പോർട്ടൽ സജ്ജമാക്കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി എല്ലാ ജില്ലകളിലും സ്‌ക്രീനിങ് നടത്തുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തിരുവനന്തപുരത്ത് 20 കാരി ആത്മഹത്യ ചെയ്തു; മാനസിക വിഷമം മൂലമാകാം ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

Kerala
  •  a day ago
No Image

സിദ്ധാർത്ഥന്റെ മരണം; സർവകലാശാല മുൻ ഡീനും ഹോസ്റ്റൽ അസിസ്റ്റൻ്റ് വാർഡനും അച്ചടക്ക നടപടി നേരിടണം; ഹൈക്കോടതി

Kerala
  •  a day ago
No Image

രാജസ്ഥാന്‍: അനധികൃതമായി അതിര്‍ത്തി കടന്ന പാക് ദമ്പതികള്‍ ഥാര്‍ മരുഭൂമിയില്‍ മരിച്ചു; മരണകാരണം ചൂടും, നിര്‍ജലീകരണവും

National
  •  a day ago
No Image

ദുബൈയിലെ എയര്‍ ടാക്‌സിയുടെ പരീക്ഷണ പറക്കല്‍ വിജയകരം; മുഖം മിനുക്കാന്‍ നഗരം

uae
  •  a day ago
No Image

മലപ്പുറത്ത് ഒരു വിഭാഗം വിവാഹപ്രായം 16 ലേക്ക് ചുരുക്കി; വിവാദ പരാമർശവുമായി ബി ജെ പി. എം പിസുധാന്‍ഷു ത്രിവേദി

Kerala
  •  a day ago
No Image

അധികൃതരെ കബളിപ്പിച്ച് പൗരത്വം നേടിയ സഊദി പൗരന് കുവൈത്തില്‍ ഏഴ് വര്‍ഷം തടവുശിക്ഷയും മൂന്ന് ലക്ഷം കുവൈത്തി ദീനാര്‍ പിഴയും ചുമത്തി

Kuwait
  •  a day ago
No Image

യുഎഇയിലെ പ്രവാസികള്‍ക്ക് ബാങ്ക് അക്കൗണ്ട് ഇല്ലാതെ തന്നെ കുറഞ്ഞ ഫീസോടെ നാട്ടിലേക്ക് പണം അയക്കാം, എങ്ങനെയെന്നല്ലേ?

uae
  •  a day ago
No Image

മരണം മുന്നിൽ കണ്ട നിമിഷം; അപകടത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട് ബോയിംഗ് വിമാനം: വൈറൽ വീഡിയോ

International
  •  a day ago
No Image

ടൂറിസ്റ്റ് ബസ് മോഷ്ടിച്ചു: ഫുൾ ടാങ്ക് ഡീസൽ അടിച്ച് പണം നൽകാതെ കടന്നു; രണ്ട് പേർ അറസ്റ്റിൽ

Kerala
  •  a day ago
No Image

ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റിനുള്ള പ്ലേയിംഗ് ഇലവനെ പ്രഖ്യാപിച്ച് ഇംഗ്ലണ്ട്; ജോഫ്ര ആര്‍ച്ചര്‍ പുറത്തുതന്നെ

Cricket
  •  a day ago