ഇന്ന് 26 പേര്‍ക്കു കൂടി കൊവിഡ്, ഉയര്‍ന്ന രോഗനിരക്ക് വലിയ വിപത്തിന്റെ സൂചനയെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 26 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കാസര്‍കോട് ജില്ലയില്‍ പത്തുപേര്‍ക്കും മലപ്പുറം ജില്ലയില്‍ അഞ്ചുപേര്‍ക്കും വയനാട്, പാലക്കാട് ജില്ലകളില്‍ നിന്നുള്ള മൂന്നു പേര്‍ക്കും കോഴിക്കോട് ഒന്നും പത്തനംതിട്ടയിലും ഇടുക്കിയിലും ഓരോരുത്തര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.
14 പേര്‍ മറ്റും സംസ്ഥാനങ്ങളില്‍ നിന്നു വന്നവരും ഏഴുപേര്‍ വിദേശങ്ങളില്‍ നിന്നു വന്നവരുമാണ്. ഇപ്പോള്‍ 64 പേരാണ് ചികിത്സയില്‍ കഴിയുന്നത്.
ഉയര്‍ന്ന രോഗ നിരക്ക് നാം നേരിടാന്‍ പോകുന്ന വലിയ വിപത്തിന്റെ സൂചനയാണെന്നും എന്നാല്‍ ജാഗ്രത തുടരണമെന്നും ഇതിനെയും നമ്മള്‍ അതിജീവിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. മാസ്‌കും സാമൂഹിക അകലവും ജീവിതിശൈലിയാകണമെന്നും മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു. മൂന്നുപേര്‍ക്കുമാത്രമാണ് ഇന്ന് രോഗമുക്തിയുള്ളത്.
കൊവിഡിനെതിരേ കരുതലോടെ ജീവിക്കാന്‍ ശീലിക്കണം. എല്ലാക്കാലവും കൊവിഡ് ഉണ്ടാകാമെന്ന് കണക്കാക്കണം. 11 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം വന്നത്. യാത്രകളും കൂടിച്ചേരലുകളും അത്യാവശ്യത്തിനുമാ്ത്രമാക്കണം. കോഴിക്കോട് രോഗം സ്ഥിരീകരിച്ചത് ദുബൈയില്‍ നിന്നുവന്ന 30 കാരിക്ക്. ഇപ്പോള്‍ കേരളത്തില്‍ 15 ഹോട്ട് സ്‌പോട്ടുകള്‍ മാത്രം.
നെഗറ്റീവായത് കൊല്ലം രണ്ട്, കണ്ണൂര്‍ ഒന്ന് എന്നിങ്ങനെയാണ്. പോസറ്റീവായവരില്‍ രണ്ട് പേര്‍ ചെന്നൈ, മുംബൈ നാല്, ബംഗളുരൂ ഒന്ന് എന്നിങ്ങനെയാണ്. കാസര്‍കോട് 7 പേര്‍ക്ക് വയനാട്ടില്‍ മൂന്ന് പേര്‍ക്ക് പാലക്കാട് ഒരാള്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗമുണ്ടായതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
രണ്ട് ആരോഗ്യപ്രവര്‍ത്തകര്‍ കാസര്‍കോടും ഒരു പൊലീസുകാരന്‍ വയനാട്ടിലുമുണ്ട്. കഴിഞ്ഞ കുറെനാളായി ഒറ്റ അക്കമായിരുന്നു. ഇന്നലെ അത് 10 ആയിരുന്നു. ഇന്ന് അത് വീണ്ടും വര്‍ധിച്ചു. ഇതിനെ മറികടക്കാനാവുമെന്ന ആത്മവിശ്വാസമാണ് നമുക്കുള്ളത്. ജനങ്ങളും സര്‍ക്കാര്‍ സംവിധാനങ്ങളും എല്ലാകരുത്തും ഉപയോഗിച്ചത് ഇതിനെ മറികടക്കാനാവും. ഇതുവരെ 560 പേര്‍ക്കാണ് രോഗം സ്ഥിരികരിച്ചത്. അതില്‍ 64 പേര്‍ ഇപ്പോള്‍ ചികിത്സയിലാണ്. 36,910 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. 36, 362 പേര്‍ വീടുകളിലാണ്. 548 പേര്‍ ആശുപത്രികളിലുമാണ്. ഇന്ന് 176 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."