HOME
DETAILS

'സംസ്ഥാന സര്‍ക്കാര്‍ കൈത്തറി മേഖലയില്‍ പുതിയ സാധ്യതകള്‍ സൃഷ്ടിച്ചു'

  
Web Desk
June 24 2018 | 03:06 AM

%e0%b4%b8%e0%b4%82%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%be%e0%b4%a8-%e0%b4%b8%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%95%e0%b5%88%e0%b4%a4


വടകര: കൈത്തറി മേഖലയെ ടൂറിസം വികസനവുമായി ബന്ധപ്പെടുത്തിയ സംസ്ഥാന സര്‍ക്കാര്‍ കൈത്തറി വികസനത്തിനു വലിയ സാധ്യതകള്‍ സൃഷ്ടിച്ചിരിക്കുകയാണെന്ന് സി.ഐ.ടി.യു സംസ്ഥാന വൈസ് പ്രസിഡന്റ് ജോര്‍ജ് കെ. ആന്റണി അഭിപ്രായപ്പെട്ടു.
കൈത്തറി തൊഴിലാളി കൗണ്‍സില്‍ (സി.ഐ.ടി.യു) 14-ാം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് 'പരമ്പരാഗത വ്യവസായം: പ്രതിസന്ധിയും പരിഹാരവും' എന്ന വിഷയത്തില്‍ നടന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കുള്ള യൂനിഫോം കൈത്തറി മേഖലയില്‍നിന്നു വിതരണം ചെയ്ത് ഏറ്റവും പഴക്കംചെന്ന പരമ്പരാഗത വ്യവസായങ്ങളിലൊന്നായ കൈത്തറി മേഖലയെ സംരക്ഷിച്ച് രാജ്യത്തിനു തന്നെ മാതൃകയാവുന്ന ഇടപെടലുകളാണു സംസ്ഥാന സര്‍ക്കാര്‍ നടത്തുന്നത്. ഒരുഘട്ടത്തില്‍ മൂന്നര ലക്ഷത്തോളം തൊഴിലാളികളും കുടുംബങ്ങളും ഉണ്ടായിരുന്ന മേഖലയില്‍ അവസാനമെടുത്ത സര്‍വേ പ്രകാരം 1,26,000ത്തോളം തൊഴിലാളികളും കുടുംബവും മാത്രമേ നിലവില്‍ ജോലി ചെയ്യുന്നുള്ളൂ. തൊഴിലാളികളുടെ അവകാശങ്ങള്‍ പടിപടിയായി ഇല്ലായ്മ ചെയ്യുന്ന കേന്ദ്രസര്‍ക്കാര്‍ നയങ്ങള്‍ക്കെതിരേ ശക്തമായ പ്രക്ഷോഭങ്ങളും സമരങ്ങളും ആവശ്യമായിരിക്കുകയാണെന്ന് സെമിനാര്‍ അഭിപ്രായപ്പെട്ടു.
കെ.കെ മമ്മു അധ്യക്ഷനായി. ടി.കെ.ജി മണിയൂര്‍ സ്വാഗതഗാനം ആലപിച്ചു. വിവിധ സംഘടനാ നേതാക്കളായ കെ. സുരേന്ദ്രന്‍ (ഐ.എന്‍.ടി.യു.സി), താവം ബാലകൃഷ്ണന്‍ (എ.ഐ.ടി.യു.സി), സി. ബാലന്‍ (എച്ച്.എം.എസ്), അരക്കന്‍ ബാലന്‍ (സി.ഐ.ടി.യു) എന്നിവര്‍ സെമിനാറില്‍ സംസാരിച്ചു. വേണു കക്കട്ടില്‍, സി. ഭാസ്‌കരന്‍, പി. ഗോപാലന്‍, ടി.പി. ഗോപാലന്‍, കെ. മനോഹരന്‍, സി.എച്ച് നാണു, എ.കെ ബാലന്‍, കെ.സി പവിത്രന്‍ സംസാരിച്ചു.
സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി പ്രതിനിധി സമ്മേളനം ഇന്ന് എടോടി കേളു ഏട്ടന്‍ സ്മാരക മന്ദിരത്തില്‍ നടക്കും. സി.ഐ.ടി.യു ദേശീയ സെക്രട്ടറി കെ. ചന്ദ്രന്‍പിള്ള ഉദ്ഘാടനം ചെയ്യും. യൂനിയന്റെ പതിനായിരത്തിലധികം വരുന്ന അംഗങ്ങളെ പ്രതിനിധീകരിച്ച് 225 പേര്‍ സമ്മേളനത്തില്‍ പങ്കെടുക്കും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുഖം നഷ്ടപ്പെട്ട് ആരോഗ്യവകുപ്പ്: വീണ ജോര്‍ജ് രാജിവയ്ക്കണമെന്ന് പ്രതിപക്ഷം; സംസ്ഥാന വ്യാപക പ്രതിഷേധവുമായി പ്രതിപക്ഷ സംഘടനകൾ

Kerala
  •  3 minutes ago
No Image

ജീവൻ പൊലിഞ്ഞിട്ടും വീഴ്ച സമ്മതിക്കാതെ വികസനം വിശദീകരിച്ച് മന്ത്രിമാർ

Kerala
  •  7 minutes ago
No Image

എസ്.എഫ്.ഐക്കെതിരേ ചരിത്രകാരനും കാലിക്കറ്റ് സർവകലാശാല മുൻ വൈസ് ചാൻസലറുമായ ഡോ. കെ.കെ.എൻ കുറുപ്പ്

Kerala
  •  17 minutes ago
No Image

തൃശൂര്‍ മെഡി.കോളജിൽ അനസ്‌തേഷ്യ നൽകിയതിന് പിന്നാലെ മധ്യവയസ്കൻ മരിച്ചു

Kerala
  •  24 minutes ago
No Image

ട്രാക്കിൽ അറ്റകുറ്റപ്പണി; 11 ട്രെയിനുകൾ ഭാഗികമായി റദ്ദാക്കി

Kerala
  •  29 minutes ago
No Image

കൊടുവള്ളി കൊരൂര് വിഭാഗത്തിന്റെ ഭ്രഷ്ട്; ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവ് ആശുപത്രിയിൽ

Kerala
  •  38 minutes ago
No Image

ബിഗ്, ബ്യൂട്ടിഫുള്‍ ബില്‍ പാസാക്കി കോണ്‍ഗ്രസ്; ബില്ലില്‍ ട്രംപ് ഇന്ന് ഒപ്പുവച്ചേക്കും 

International
  •  an hour ago
No Image

പാലക്കാട് ഡിവിഷനിൽ റെയിൽവേ ടിക്കറ്റിന് ഡിജിറ്റൽ പേയ്‌മെന്റ്  മാത്രം; വെട്ടിലായി യാത്രക്കാര്‍

Kerala
  •  an hour ago
No Image

വാട്‌സ്ആപ്പ്, ഇ-മെയിൽ സന്ദേശങ്ങളും കരാറായി പരിഗണിക്കാം; നിര്‍ണായക വിധിയുമായി ഡൽഹി ഹൈക്കോടതി

National
  •  an hour ago
No Image

യുഎസിൽ നാല് വയസ്സുകാരിയുടെ കൊലപാതകം: ഇന്ത്യൻ വംശജയും ശിശുരോഗ വിദഗ്ധയുമായ അമ്മ അറസ്റ്റിൽ

International
  •  8 hours ago