സംസ്ഥാന ഫലത്തിന് ഇവിടെ പുല്ലുവില; അയല്‍ സംസ്ഥാനത്ത് പൊന്നുവില
മുത്തങ്ങ: സംസ്ഥാനഫലമായ ചക്കക്ക് ജില്ലയില്‍ വിലയില്ല അയല്‍സംസ്ഥാനത്ത് പൊന്നുംവില.
കുറഞ്ഞവിലയ്ക്ക് കര്‍ഷകരില്‍ നിന്നും വാങ്ങുന്ന ചക്ക അതിര്‍ത്തി കടക്കുന്നതോടെയാണ് മോഹവില ലഭിക്കുന്നത്. വിഷരഹിതമായ ഏകഫലമാണ് ചക്കയെന്നതാണ് അയല്‍നാട്ടില്‍ ആവശ്യക്കാരേറാന്‍ കാരണം. ഒരുചക്കക്ക് 10രൂപമുതല്‍ 40രൂപവരെ തോതിലാണ് ജില്ലയില്‍ നിന്നും ഇടനിലക്കാര്‍ വാങ്ങുന്നത്. ഇത് അതിര്‍ത്തി കടക്കുന്നതോടെ 200മുതല്‍ 300രൂപരെയാവും. മൂപ്പെത്തിയ വരിക്ക, കൂഴ ചക്കകളാണ് അതിര്‍ത്തി കടക്കുന്നത്. വീടുകള്‍ കയറിയിറങ്ങിയാണ് ഇടനിലക്കാര്‍ ചക്ക ശേഖരിക്കുന്നത്.
അയല്‍സംസ്ഥാനത്ത് ചക്കചുളകള്‍ പാക്കറ്റിലാക്കി നാലുചുളയ്ക്ക് 20 തോതിലും വില്‍പന നടത്തുന്നുണ്ട്. ചക്ക സംസ്ഥാന ഫലമായി സര്‍ക്കാര്‍ പ്രഖ്യാപിച്ചുട്ടുണ്ടെങ്കിലും ഇതിന്റെ സംസ്‌ക്കരണവും മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളുടെ നിര്‍മാണവും വിപണനവും സംബന്ധിച്ച് കര്‍ഷകര്‍ക്ക് വേണ്ടത്ര അറിവില്ലാത്തതാണ് കര്‍ഷകരുടെ പ്രശ്‌നം. ഈ സാഹചര്യത്തില്‍ ഇവയുടെ സംസ്‌ക്കരണം മറ്റും സംബന്ധിച്ച് ജില്ലയിലെ കര്‍ഷകര്‍ക്കും പരിശീലനം നല്‍കി ഇതിന്റെ ഗുണം കര്‍ഷകര്‍ക്കും ലഭ്യമാക്കണമെന്നാണ് ആവശ്യമുയരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."