സീറ്റില്ല, സ്ഥാനാര്‍ഥിയെ നിര്‍ത്തുന്നതിനെക്കുറിച്ച് ആലോചിക്കുമെന്ന് എല്‍.ജെ.ഡി
കോഴിക്കോട്: ലേക്സഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ചതിനെചൊല്ലി എല്‍.ജെ.ഡിയിലെ അസംതൃപ്തി വീണ്ടും പുറത്തേക്ക്. വടകരയോ കോഴിക്കോടോ ഏതെങ്കിലുമൊരു സീറ്റ് നല്‍കാത്തതിലെ അതൃപ്തിയാണ് പാര്‍ട്ടിയില്‍ പുകഞ്ഞു നീറുന്നത്.
നേതൃത്വത്തിനെതിരേ രൂക്ഷ വിമര്‍ശനമുയര്‍ത്തിയവര്‍ സ്വന്തമായി സ്ഥാനാര്‍ഥിയെ നിര്‍ത്തണമെന്നും കഴിഞ്ഞ ദിവസം ഒരു വിഭാഗം ആവശ്യമുയര്‍ത്തിയിരുന്നു. ഇന്നു വീണ്ടും പാര്‍ട്ടി കോഴിക്കോട് ജില്ലാ പ്രസിഡന്റ് മനയത്ത് ചന്ദ്രന് എതിര്‍പ്പ് പരസ്യമാക്കി.
ഈ രണ്ടു സീറ്റിലേതെങ്കിലുമൊന്ന് പാര്‍ട്ടിക്ക് നല്‍കാത്തതില്‍ പ്രതിഷേധിച്ച് സ്വന്തം സ്ഥാനാര്‍ഥിയെ നിര്‍ത്തുന്നതിനെക്കുറിച്ച് ആലോചിക്കുമെന്നും ഇക്കാര്യത്തില്‍ തിങ്കളാഴ്ച തീരുമാനമുണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു.
ഇടതു മുന്നണി എന്നാല്‍ സി.പി.എമ്മും സി.പി.ഐയും മാത്രമാണെങ്കില്‍ മറ്റുള്ളവരെന്തിനാണ് മുന്നണിയിലെന്ന ചോദ്യവും കഴിഞ്ഞ ദിവസം ചിലര്‍ ഉയര്‍ത്തിയിരുന്നു. രണ്ട് ജനതാദളും ഇക്കാര്യത്തില്‍ ഒരുപോലെ അസംതൃപ്തരാണ്. ഇതേ പ്രതിഷേധം തന്നെയാണ് മറ്റു ഘടകകക്ഷികള്‍ക്കുമുള്ളത്. അതൃപ്തി എല്ലാവരും മുന്നണി യോഗത്തില്‍ അറിയിച്ചിട്ടുണ്ട്.
പ്രത്യേക സാഹചര്യമായതിനാല്‍ സഹകരിക്കണമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ അഭ്യര്‍ഥന പരിഗണിച്ചാണ് അവര്‍ നിശബ്ദരായത്. എന്നാല്‍ അതൊന്നും വകവയ്ക്കാതെയാണ് ഇപ്പോള്‍ മനയത്ത് ചന്ദ്രന്റെ അഭിപ്രായ പ്രകടനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."