സ്‌കൂളില്‍ വാക്‌സിന്‍ നല്‍കണമെങ്കില്‍ ഇനി രക്ഷിതാവിന്റെ സമ്മതപത്രം വേണം
കോഴിക്കോട്: സ്‌കൂളുകളില്‍ വിദ്യാര്‍ഥികള്‍ക്ക് വാക്‌സിനോ, മരുന്നോ നല്‍കുമ്പോള്‍ ഇനി രക്ഷിതാവിന്റെ സമ്മതപത്രം വാങ്ങണം. സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷന്‍ നിര്‍ദേശിച്ചതിനെ തുടര്‍ന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് ഇതിനായി ഉത്തരവ് പുറപ്പെടുവിച്ചിരിക്കുയാണ്. സ്‌കൂള്‍ തലത്തില്‍ രോഗ പ്രതിരോധ കുത്തിവയ്പ്പുകള്‍, വിര ശല്യത്തിന് എതിരായ ഗുളികകള്‍ തുടങ്ങിയവ നല്‍കുമ്പോള്‍ രക്ഷിതാവിനെ അധികാരികള്‍ മുന്‍കൂട്ടി അറിയിക്കണമെന്നാണ് കഴിഞ്ഞ ദിവസം വിദ്യാഭ്യാസ വകുപ്പ് എല്ലാ വിദ്യാഭ്യാസ ഉപ ഡയരക്ടര്‍മാര്‍ക്കും ജില്ലാ-ഉപജില്ലാ ഓഫിസര്‍മാര്‍ക്കും അയച്ച ഉത്തരവിലുള്ളത്.
രക്ഷിതാക്കളുടെ സാന്നിധ്യത്തിലും അവരുടെ രേഖാമൂലമുള്ള സമ്മതപത്രത്തിന്റെ അടിസ്ഥാനത്തിലുമാകണം ഇത് നല്‍കേണ്ടതെന്നാണ് ഉത്തരവില്‍ പറയുന്നത്.
മരുന്നോ, കുത്തിവയ്‌പോ നല്‍കുന്നതിനു മുന്‍പ് ഇതേകുറിച്ചുള്ള ബോധവല്‍കരണവും നല്‍കണം. എതിര്‍പ്പുള്ള രക്ഷിതാക്കളുടെ കുട്ടികള്‍ക്ക് ഒരു വാക്‌സിനും നിര്‍ബന്ധിച്ച് നല്‍കരുതെന്ന് നേരത്തെ എം.ആര്‍ വാക്‌സിനേഷനുമായി ബന്ധപ്പെട്ട് മലപ്പുറം ജില്ലയിലെ കോക്കൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പി.ടി.എ പ്രസിഡന്റ് സമര്‍പ്പിച്ച ഹരജിയില്‍ ഹൈക്കോടതി ഉത്തരവിട്ടിരുന്നു.
കുട്ടികള്‍ക്ക് നല്‍കുന്ന വാക്‌സിന്റെ പേര്, നിര്‍മിച്ച കമ്പനി, ബാച്ച്, തിയതി, ഡോസ്, നല്‍കിയ സമയം തുടങ്ങിയ കാര്യങ്ങള്‍ രജിസ്റ്ററില്‍ സൂക്ഷിക്കുകയും ആവശ്യപ്പെടുന്ന രക്ഷിതാക്കള്‍ക്ക് ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ നല്‍കണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."