HOME
DETAILS
MAL
മരുഭൂമി വാങ്ങുന്നവര്‍
backup
March 09 2019 | 21:03 PM
ചേറ്റുപാട്ടിന്നീണം മടുത്താണ്
നാം കോണ്‍ക്രീറ്റ് വിത്തിട്ട് നീര് വറ്റിച്ചത്
ഇച്ഛയിലന്ധരായാണ് നാമീ ഉര്വ്വരിയുടെ
പച്ചക്കണ്ണുകളിലെല്ലാം
തിമിരം വിതച്ചത്
പുഴ എന്റേതെന്റേതെന്ന് അഹം കൊണ്ടാണ്
നാം കരക്കെടുത്ത് ലാളിച്ച് കൊന്നത്
ഓസോണിന്റെ മുറിപ്പാട് കൊണ്ടാണ് നാം
കിടപ്പറകള്‍ തണുപ്പിക്കുന്നത്
മഞ്ഞും മാരിയും പൂക്കാലവും വിറ്റാണ് നാം
കുപ്പിവെള്ളം കുടിക്കുന്നത്
ജെസിബിക്കരങ്ങളാല് ഭോഗിക്കപ്പെട്ട കുന്നുകള്‍
ടിപ്പറുകളില്‍ കയറിയാണ് പലായനം ചെയ്യുന്നത്
ധരണിയെ തന്നെ ഭരണിയിലാക്കി വിറ്റാണ് നാം
മരുഭൂമിയെ വാങ്ങുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."