മോദിക്കെതിരായ അപകീര്‍ത്തി പരാമര്‍ശം: കെജ്്രിവാളിന് അറസ്റ്റ് വാറന്‍ഡ്
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായി അപകീര്‍ത്തി പരാമര്‍ശം നടത്തിയ സംഭവത്തില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്്രിവാളിന് അറസ്റ്റ് വാറന്‍ഡ്. അപകീര്‍ത്തികേസില്‍ കോടതിയില്‍ ഹാജരാകാത്തതിനെ തുടര്‍ന്ന് അസമിലെ ഒരു കോടതിയാണ് വാറന്‍ഡ് പുറപ്പെടുവിച്ചത്.
ജാമ്യം കിട്ടുന്ന വകുപ്പു പ്രകാരമാണ് വാറന്‍ഡ് പുറപ്പെടുവിച്ചത്. ഏപ്രില്‍ 23 ന് ഡല്‍ഹി മുനിസിപ്പല്‍ കോര്പറേഷന് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ പ്രചരണവുമായി തിരിക്കിലായതിനാലാണ് മുഖ്യമന്ത്രി കോടതിയില്‍ ഹാജരാകാതിരുന്നത്. തെരഞ്ഞെടുപ്പ് സംബന്ധിച്ച കാര്യങ്ങളുള്ളതിനാല്‍ കെജ്്രിവാളിന് ഡല്‍ഹി വിട്ട് പോകാന്‍ കഴിയില്ലെന്നും അദ്ദേഹത്തിന്റെ അഭിഭാഷകന് അറിയിച്ചു. നരേന്ദ്രമോദിക്ക് 12ാം ക്ലാസ് യോഗ്യതയാണുള്ളതെന്നും അദ്ദേഹത്തിന്റെ ബിരുദം വ്യാജമാണെന്നും കെജ്രിവാള് ട്വീറ്റ് ചെയ്തിരുന്നു. ഇതിനെതിരേ അസമിലെ ബി.ജെ.പി നേതാവ് സൂര്യ റോങ്ഫര്‍ നല്കിയ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."