കാലവര്‍ഷം ജൂണ്‍ അഞ്ച് മുതലെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം: മെയ് അവസാനത്തോടെ ആരംഭിക്കാന്‍ സാധ്യതയെന്ന് സ്വകാര്യ കാലാവസ്ഥ നിരീക്ഷകര്‍
തിരുവനന്തപുരം: സംസ്ഥാനത്ത് ജൂണ്‍ അഞ്ച് മുതല്‍ കാലവര്‍ഷം ആരംഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണകേന്ദ്രം. സാധാരണ നിലയില്‍ ജൂണ്‍ ഒന്നുമുതലാണ് കേരളത്തില്‍ കാലവര്‍ഷം അരംഭിക്കുക. എന്നാല്‍ ഇത്തവണ നാല് ദിവസം വൈകിയാണ് എത്തുക എന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ കണ്ടെത്തല്‍.
തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപം കൊണ്ടിട്ടുണ്ട്. ഇത് ശക്തി പ്രാപിച്ച് ചുഴലികാറ്റായി മാറാന്‍ സാധ്യതയുണ്ട്. ഇത് കാലവര്‍ഷത്തിന്റെ ഗതിയെ ബാധിച്ചേക്കാം. അതിനാല്‍ കാലവര്‍ഷം വൈകാന്‍ ഇത് വഴി വച്ചേക്കും.
https://twitter.com/RWFC_ND/status/1261187250047483905
അതേ സമയം കേരളത്തില്‍ ഇത്തവണ കാലവര്‍ഷം നേരത്തെയുണ്ടാകുമെന്നാണ് സ്വകാര്യ കാലാവസ്ഥാ നിരീക്ഷകരായ സ്കൈമെറ്റിന്റെ പ്രവചനം.മേയ് അവസാനം തന്നെ കാലവര്‍ഷം കേരളത്തിലെത്തുമെന്നാണ് സ്കൈമെറ്റിന്റെ അനുമാനം, ഇതുപ്രകാരം മേയ് 28 ന് കാലവര്‍ഷം ആരംഭിക്കുമെന്നാണ് സ്കൈമാറ്റ് വിശദീകരിക്കുന്നത്. ഇതുപ്രകാരം മേയ് 28 ന് കാലവര്‍ഷം തുടങ്ങും. ഇതില്‍ രണ്ടു ദിവസത്തെ ഏറ്റക്കുറച്ചിലുണ്ടാകാമെന്നാണ് ഇവരുടെ വിലയിരുത്തല്‍.
https://twitter.com/SkymetWeather/status/1261112635149312000
ആന്‍ഡമാന്‍ തീരത്തിന് സമീപം കടലില്‍ ന്യൂനമര്‍ദ്ദ പാത്തി രൂപപ്പെട്ടിട്ടുണ്ടെന്നും ശനിയാഴ്ചയോടെ ഇത് ശക്തിപ്പെട്ട് ചുഴലിക്കാറ്റായി മാറാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."