ട്രാംവേ റോഡില്‍ ഓട്ടോറിക്ഷ പാര്‍ക്കിങ് മൂലം ഗതാഗത കുരുക്ക് രൂക്ഷമാകുന്നു
ചാലക്കുടി: ഓട്ടോറിക്ഷകളിലെ മീറ്റര്‍ പരിശോധനക്കായി ട്രാംവേ റോഡില്‍ ഓട്ടോറിക്ഷകള്‍ പാര്‍ക്ക് ചെയ്തതോടെ ഈ റോഡില്‍ ഗതാഗത കുരുക്കു രൂക്ഷമായി.
മണിക്കൂറുകളോളം നീണ്ട ഗതാഗത കുരുക്കിന്് ഉച്ചയോടെയാണ് അയവു വന്നത്.
ലീഗല്‍ മെട്രോളജി വിഭാഗമാണ് പരിശോധന നടത്തിയത്. എന്നാല്‍ മതിയായ ജിവനക്കാരില്ലാത്തിനെ തുടര്‍ന്ന് ഓട്ടോറിക്ഷകള്‍ക്ക് മണിക്കൂറുകളോളം പരിശോധനക്കായി റോഡില്‍ കിടക്കേണ്ടതായി വന്നു.
വിവിധ സ്ഥലങ്ങളില്‍ നിന്നുള്ളതടക്കം നൂറു കണക്കിന് ഓട്ടോറിക്ഷകളാണ് ഇവിടെയെത്തിയത്. രാവിലെ 9.30നു റിപ്പോര്‍ട്ട് ചെയ്യാന്‍ ആവശ്യപ്പെട്ടവരുടെ പരിശോധന പന്ത്രണ്ടോടെയാണ് അവസാനിച്ചത്.
വര്‍ഷത്തില്‍ ഒരു തവണ നടത്തേണ്ടതായ മീറ്റര്‍ പരിശോധന മൂന്നു മാസങ്ങളിലായാണ് നടത്തുന്നത്. എന്നാല്‍ അവസാന ദിവസത്തില്‍ എല്ലാവരും ഒരുമിച്ച് വന്നതാണ് ഇപ്പോഴത്തെ ബുദ്ധിമുട്ടിന് കാരണമായതെന്ന് ലീഗല്‍ മെട്രോളജി വിഭാഗം മേധാവി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."