യു.എസ് തെരഞ്ഞെടുപ്പ് ഹാക്കിങ്: യുവാവ് സ്പെയിനില്‍ അറസ്റ്റില്‍
മാഡ്രിഡ്: കഴിഞ്ഞ വര്‍ഷം നടന്ന യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഒരാളെ അറസ്റ്റ് ചെയ്തു. ഹാക്കിങ് നടത്തിയതെന്ന് കരുതുന്ന റഷ്യന്‍ കംപ്യൂട്ടര്‍ വിദഗ്ധന്‍ ആണ് സ്പെയിനില്‍ റിമാന്‍ഡിലായത്. പിയോറ്റ്ര് ലെവാചോവ് എന്നയാളെയാണ് ബാഴ്സിലോന വിമാനത്താവളത്തില്‍ അറസ്റ്റ് ചെയ്തത്. ഇയാളെ വിട്ടുകിട്ടാനുള്ള യു.എസ് അപേക്ഷ സ്പെയിന് പരിശോധിച്ചുവരികയാണ്.
യു.എസ് അധികൃതരുടെ അഭ്യര്‍ഥനയെത്തുടര്‍ന്നായിരുന്നു അറസ്റ്റ്. കംപ്യൂട്ടര്‍ വൈറസ് തയാറാക്കിയതിനാണ് ഭര്‍ത്താവിനെ അറസ്റ്റ് ചെയ്തതെന്നും ഈ വൈറസിന് യു.എസ് തെരഞ്ഞെടുപ്പുമായി ബന്ധമുണ്ടെന്നും സ്പെയിന് പൊലിസ് തന്നെ അറിയിച്ചതായി' ലെവാചോവിന്റെ ഭാര്യ മരിയ മാധ്യമങ്ങളോടു പറഞ്ഞു.
അറസ്റ്റിനോട് റഷ്യന്‍, യു.എസ് അധികൃതര്‍ പ്രതികരിച്ചിട്ടില്ല. ഡോണള്‍ഡ് ട്രംപിനെ സഹായിക്കാന്‍ യു.എസ് തെരഞ്ഞെടുപ്പില്‍ റഷ്യന്‍ ഇടപെടല്‍ ഉണ്ടായെന്നതു വലിയ വിവാദമായിരിക്കുകയാണ്. ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ വെബ്സൈറ്റും ഇ മെയിലും ഹാക്ക് ചെയ്ത് റഷ്യയുടെ അറിവോടെ വിവരങ്ങള്‍ പുറത്തുവിട്ടിരുന്നുവെന്നാണ് ആരോപണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."