പനാമയെ ഗോളില്‍ ആറാടിച്ച് ഇംഗ്ലണ്ട്
നിഷ്‌നി: പ്രീക്വാര്‍ട്ടറിലേക്ക് തങ്ങളുടെ ടീം എത്തുവാന്‍ വിജയം മതി എന്ന ചിന്തയിലാണ് നിഷ്‌നിയില്‍ ഇംഗ്ലണ്ട് ആരാധാകര്‍ എത്തിയത്. എന്നാല്‍, ആരാധകരുടെ മനസ് ഗോളുകള്‍ കൊണ്ട് കോരി നിറച്ചിരിക്കുകയാണ് ഇംഗ്ലണ്ട് കളിക്കാര്‍. പനാമയ്‌ക്കെതിരേ 6-1ന്റെ സൂപ്പര്‍ ഡ്യൂപ്പര്‍ വിജയം.
ഗോള്‍, ഗോള്‍, ഗോള്‍, ഗോള്‍, ഗോള്‍, ഗോള്‍ ഈ വാക്കുകള്‍ മാത്രമായിരുന്നു കമന്റിറിയില്‍ നിന്നും കേട്ടുകൊണ്ടിരുന്നത്. കളിയില്‍ ഇതുവരെ നേരിടാത്ത പനാമയുടെ വല ഗോളുകള്‍ കൊണ്ട് നിറയ്ക്കുകയായിരുന്നു നായകന്‍ ഹാരിസ് കെയ്‌നും കൂട്ടരും. മത്സരത്തില്‍ മൂന്നു ഗോളുകള്‍ നേടി കെയ്ന്‍ റെക്കോര്‍ഡും നേടി.
- 1966 ലോകകപ്പിന് ശേഷമുള്ള ലോകകപ്പ് മത്സരങ്ങളിലെ ഇംഗ്ലണ്ടിന്റെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍.
- 1966 ലോകകപ്പിന് ശേഷം മത്സരത്തില്‍ ഇംഗ്ലണ്ട് നായകന്‍ നേടുന്ന ഉയര്‍ന്ന സ്‌കോര്‍.
- 1966 ലോകകപ്പിന് ശേഷം ഇംഗ്ലണ്ട് നായകന്‍ നേടുന്ന ആദ്യ ഹാട്രിക്.
- റഷ്യയിലെ ഈ ലോകകപ്പില്‍ ഒരു മത്സരത്തില്‍ ഏറ്റവും ഗോള്‍ നേടുന്ന ടീം.
- റഷ്യയില്‍ ആദ്യ പകുതിയില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ പിറന്ന മത്സരം (5-0).
എന്നിങ്ങനെ നിരവധി റെക്കോര്‍ഡുകളാണ് ഈ മത്സരത്തില്‍ പിറന്നത്.
പ്രീ ക്വാര്‍ട്ടര്‍ ഉറപ്പാക്കാന്‍ ഇറങ്ങിയ ഇംഗ്ലണ്ട് ആക്രമണമാണ് ആദ്യ മുതല്‍ തന്നെ നടപ്പാക്കിയത്. എട്ടാം മിനുറ്റില്‍ സ്റ്റോണ്‍സില്‍ നിന്നും തുടങ്ങി ഇംഗ്ലണ്ട്. സ്‌റ്റോണ്‍സ് (8, 40) മത്സരത്തില്‍ രണ്ടു ഗോളുകള്‍ നേടി. ലിങ്കാര്‍ഡ് (36) ഒരു ഗോള്‍ നേടിയപ്പോള്‍ നായകന്‍ കെയ്ന്‍ (22, 46, 62) മൂന്നു ഗോളുകള്‍ നേടി. ഇതോടെ ഈ ലോകകപ്പില്‍ ഗോള്‍ വേട്ടക്കാരില്‍ ഒന്നാമനായിരിക്കുകയാണ്. അഞ്ചു ഗോളുകളാണ് താരം രണ്ടു മത്സരങ്ങളില്‍ നിന്നായി നേടിയിരിക്കുന്നത്. പോര്‍ച്ചുഗലിന്റെ ക്രിസ്റ്റിയാനോ റൊണോള്‍ഡോയും ബെല്‍ജിയത്തില്‍ റൊമേലു ലുകാകയുമാണ് പിന്നില്‍.
പനാമയ്ക്ക് വേണ്ടി പ്രതിരോധനിര താരം ഫിലിപ്പെ ബലോയ് ആണ് ആശ്വാസ ഗോള്‍ നേടിയത്. 78ാം മിനുറ്റിലാണ് താരം ഗോള്‍ നേടിയത്.
78' ഇംഗ്ലണ്ടിന് മറുപടിയായി പനാമയുടെ ഗോള്‍..
62' പനാമ വല മത്സരത്തില്‍ ആറാമതും ചലിപ്പിച്ച് ഇംഗ്ലണ്ടിന്റെ നായകന്‍ കെയ്ന്‍. മത്സരത്തില്‍ മൂന്നു ഗോളുകള്‍ കെയ്ന്‍ നേടി.
60' ഗോളുകള്‍ മടക്കാനാകാതെ പനാമ. കളത്തില്‍ ഇംഗ്ലണ്ട് തന്നെ മുമ്പില്‍. ബോള്‍ ലഭിക്കാതെ പനാമ കളിക്കാര്‍..
രണ്ടാം പകുതി
പ്രീക്വാര്‍ട്ടറിലേക്ക് ഉറപ്പിക്കാന്‍ ഇറങ്ങിയ ഇംഗ്ലണ്ട് പനാമ വലയിലേക്ക് ഗോളുകള്‍ കൊണ്ടു നിറച്ചു. പകുതിക്ക് പിരിയുമ്പോള്‍ 5-0 മുമ്പിലാണ് ഇംഗ്ലണ്ട്. നായകന്‍ കെയ്‌നും സ്റ്റോണ്‍സും ഇരട്ട ഗോളുകള്‍ നേടി. അഞ്ചു ഗോള്‍ നേട്ടത്തോടെ ഇംഗ്ലണ്ട് റെക്കോര്‍ഡ് നേടിയിരിക്കുകയാണ്. 1966 നു ശേഷം ലോകകപ്പിന്റെ ഫൈനല്‍ റൗണ്ടില്‍ ഇംഗ്ലണ്ട് നേടുന്ന ഏറ്റവും ഉയര്‍ന്ന ഗോള്‍ വേട്ടയാണിത്.
45+1' വീണ്ടും ഇംഗ്ലണ്ടിന് അനുകൂലമായ പെനാല്‍റ്റി. നായകന്‍ കെയ്ന്‍ ലക്ഷ്യം കണ്ടു.
22ാം നായകന്‍ പെനാല്‍റ്റി ഗോള്‍ നേടിയതിനു പിന്നാലെ മൂന്നാം ഗോള്‍ 36ാം ലിങ്കാര്‍ഡും നാലു മിനുറ്റിനു പിന്നാലെ 40ാം മിനുറ്റില്‍ വീണ്ടും സ്റ്റോണ്‍സ് ഗോള്‍ നേടി.
The goal stands 4-0 #ENGPAN pic.twitter.com/K6sEzEDCSz
— Ozzie (@JAX_226) June 24, 2018
3-0 pic.twitter.com/Ckl6nu5Igo
— Ozzie (@JAX_226) June 24, 2018
22' ഇംഗ്ലണ്ടിന് അനുകൂലമായ പെനാല്‍റ്റി കിക്ക്. കിക്കെടുത്ത നായകന്‍ കെയ്ന്‍ ലക്ഷ്യം കണ്ടു. ഇംഗ്ലണ്ട് സ്‌കോര്‍: 2 - 0
22- നായകന്‍ കെയ്‌നിന്റെ പെനാല്‍റ്റി ഗോള്‍..
2-0 ! pic.twitter.com/kZ06L6Tza3
— Ozzie (@JAX_226) June 24, 2018
ഇംഗ്ലണ്ടിന് ലഭിച്ച കോര്‍ണര്‍കിക്കില്‍ നിന്നാണ് ഗോളിന്റെ ജനനം. കീറന്‍ ട്രിപ്പിയര്‍ ഉയര്‍ത്തിവിട്ട പന്തില്‍ ജോണ്‍ സ്‌റ്റോണ്‍സിന്റെ വക ഹെഡ്. പാനമ വല കുലുങ്ങി. ഇംഗ്ലണ്ട് മുന്നില്‍. സ്‌കോര്‍: 1-0
8- ജോണ്‍ സ്‌റ്റോണ്‍സിന്റെ ആദ്യ ഗോള്‍...
What a goal! #ENGPAN #WorldCup pic.twitter.com/vRiFKlZE2p
— Ozzie (@JAX_226) June 24, 2018
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."