HOME
DETAILS
MAL
ക്വാറന്റൈന് ലംഘനത്തിന് ഇന്നലെ 65 കേസുകള്‍
backup
May 16 2020 | 03:05 AM
തിരുവനന്തപുരം: ക്വാറന്റൈനില്‍ കഴിയുന്നവര്‍ ഒരുകാരണവശാലും പുറത്തിറങ്ങരുതെന്ന് മുഖ്യമന്ത്രി. നിര്‍ദേശം ലംഘിക്കുന്നവരെ കണ്ടെത്താനായി എല്ലാ ജില്ലകളിലും മോട്ടോര്‍സൈക്കിള്‍ ബ്രിഗേഡ് സംവിധാനം ഏര്‍പ്പെടുത്തും. നിരീക്ഷണത്തിലുള്ളവരുടെ വീടുകളിലും സമീപത്തും പൊലിസ് ഉദ്യോഗസ്ഥര്‍ ബൈക്കുകളില്‍ പട്രോളിങ് നടത്തും.
വീടുകളിലെത്തി വിവരങ്ങള്‍ അന്വേഷിക്കുകയും ചെയ്യും. വീടുകളില്‍ ക്വാറന്റൈനില്‍ കഴിയുന്നവര്‍ നിര്‍ദേശങ്ങള്‍ ലംഘിക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാനത്തൊട്ടാകെ ഇന്നലെ 65 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. തിരുവനന്തപുരത്ത് 53 കേസുകളും കാസര്‍കോട് 11 കേസുകളും കോഴിക്കോട് ഒരു കേസും റിപ്പോര്‍ട്ട് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."