ഗ്രാമീണം പദ്ധതിക്ക് തുടക്കമായി
മറ്റത്തൂര്‍: സംസ്ഥാന ഔഷധ സസ്യ ബോര്‍ഡും മറ്റത്തൂര്‍ ഗ്രാമപഞ്ചായത്തും, മറ്റത്തൂര്‍ ലേബര്‍ കോ- ഓപ്പറേറ്റീവ് സൊസൈറ്റിയും സംയുക്തമായി നടപ്പിലാക്കുന്ന ഗ്രാമീണം പദ്ധതിക്ക് പഞ്ചായത്തിന്റെ 21-ാം വാര്‍ഡിലും തുടക്കമായി. പഞ്ചായത്ത് പ്രസിഡന്റ് പി.സി സുബ്രന് ഉദ്ഘാടനം നിര്‍വഹിച്ചു.
മറ്റത്തൂര്‍ ലേബര്‍ കോ- ഓപ്പറേറ്റീവ് സൊസൈറ്റി ബോര്‍ഡ് മെമ്പര്‍ അഡ്വ. വി.പി ലിസന്‍ അധ്യക്ഷനായി. പഞ്ചായത്ത് സ്ഥിരം സമിതി ചെയര്മാന് പി.എസ് പ്രശാന്ത്, മറ്റത്തൂര്‍ ലേബര്‍ കോ- ഓപ്പറേറ്റീവ് സൊസൈറ്റി ബോര്‍ഡ് മെമ്പര്‍മാരായ വി.കെ വേലായുധന്, എ.കെ രാജന്, സെക്രട്ടറി കെ.പി പ്രശാന്ത് സംസാരിച്ചു.
സ്ഥിരം സമിതി ചെയര്‍പേഴ്സണ്‍ ഷീല തിലകന് സ്വാഗതവും, റോസിലി കുര്യന് നന്ദിയും പറഞ്ഞു. കൊടകര ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ എന്‍.എസ്.എസ് വളണ്ടിയേസും, വാര്‍ഡിലെ കുടുംബശ്രീ പ്രവര്‍ത്തകരും, തൊഴിലുറപ്പ് തൊഴിലാളികളും കൂടി 100 പേരടങ്ങുന്ന 10 ഗ്രൂപ്പുകളായിട്ടാണ് വാര്‍ഡില്‍ ഔഷധ സസ്യങ്ങള്‍ വീടുകളില്‍ നട്ടുപിടിപ്പിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."