കൊട്ടിക്കലാശം; പെരിന്തല്‍മണ്ണ സി.ഐക്കെതിരേ നടപടി വേണമെന്ന് യു.ഡി.എഫ്
മലപ്പുറം: ലോക്സഭാ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു പരസ്യ പ്രചാരണം അവസാനിക്കാന്‍ ഒരു മണിക്കൂര്‍ ബാക്കിനില്‍ക്കേ യു.ഡി.എഫ് പ്രചാരണ വാഹനത്തിലെ പ്രസംഗം തടയുകയും ജനറേറ്റര്‍ ഓഫാക്കുകയും ചെയ്ത പെരിന്തല്‍മണ്ണ പൊലിസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ക്കെതിരേ നടപടിയെടുക്കണമെന്ന് മങ്കട മണ്ഡലം യു.ഡി.എഫ്. അങ്ങാടിപ്പുറത്തായിരുന്നു വിവാദ സംഭവം. സംഭവസമയത്തു മണ്ഡലം യു.ഡി.എഫ് കണ്‍വീനര്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടറെ നേരില്‍കണ്ട് തെരഞ്ഞെടുപ്പ് കമ്മിഷന് പരസ്യ പ്രചാരണത്തിന് ആറു വരെ അനുവാദം നല്‍കിയിട്ടുണ്ടെന്നു പറഞ്ഞപ്പോള്‍ പെരിന്തല്‍മണ്ണ സര്‍ക്കിളില്‍ പ്രചാരണത്തിനു സമയമനുവദിക്കുന്നതു താനാണെന്ന മറുപടി നല്‍കിയതായും രണ്ടു ലക്ഷത്തിന്റെ ഭൂരിപക്ഷമുണ്ടെന്ന അഹങ്കാരമാണിവര്ക്കെന്നു സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ബഹളത്തിനിടെ വിളിച്ചുപറഞ്ഞതായും ആരോപണമുണ്ട്. യോഗത്തില്‍ ചെയര്മാന് പി. രാധാകൃഷ്ണന് മാസ്റ്റര്‍ അധ്യക്ഷനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."