HOME
DETAILS
MAL
ദുബൈയില്‍നിന്നു 181 പേര് നെടുമ്പാശേരിയിലെത്തി
backup
May 17 2020 | 05:05 AM
നെടുമ്പാശേരി: വിദേശത്ത് കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ നാട്ടിലെത്തിക്കാനുള്ള ദൗത്യത്തിന്റെ രണ്ടാം ഘട്ടത്തിന്റെ ഭാഗമായി 181 മലയാളികള്‍ ഇന്നലെ നെടുമ്പാശേരിയിലെത്തി. എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ ഐ എക്സ് 434 നമ്പര്‍ വിമാനം ഇന്നലെ വൈകീട്ട് 6.27 നാണ് നെടുമ്പാശേരിയിലെത്തിയത്.
177 മുതിര്‍ന്നവരും നാല് കൈക്കുഞ്ഞുങ്ങളുമാണ് മടങ്ങിയെത്തിയ സംഘത്തില്‍ ഉള്ളത്. യാത്രക്കാരില്‍ 75 പേര് ഗര്‍ഭിണികളായിരുന്നു. പ്രവാസികളെ തിരികെ കൊണ്ടുവരുന്ന ദൗത്യം തുടങ്ങിയ ശേഷം ഏറ്റവും കൂടുതല്‍ ഗര്‍ഭിണികള്‍ മടങ്ങി വന്നതും ഈ വിമാനത്തിലാണ്.
ഇതുകൂടി കണക്കിലെടുത്ത് അടിയന്തിര സാഹചര്യമുണ്ടായാല്‍ ചികിത്സ നല്കുന്നതിനു വേണ്ടി ഡോക്ടര്‍മാരും നഴ്സുമാരും വിമാനത്തിലുണ്ടായിരുന്നു. അടിയന്തിര ചികിത്സ ആവശ്യമുള്ള 35 പേരും മുതിര്‍ന്ന പൗരന്മാരും വിസ കാലാവധി കഴിഞ്ഞവരും വിദ്യാര്‍ഥികളും ജോലി നഷ്ടപ്പെട്ടവരും മടങ്ങിയെത്തിയവരില്‍ ഉള്‍പ്പെടുന്നു. തെര്‍മല്‍ സ്കാനര്‍ ഉപയോഗിച്ചുള്ള പരിശോധനകള്‍ക്ക് ശേഷമാണ് യാത്രക്കാരെ വിമാനത്തില്‍ കയറ്റിയത്. കോണ്‍സുലേറ്റ് ജനറല്‍ വിപുല്‍ പ്രവാസികളെ യാത്രയാക്കാന്‍ ദുബൈ വിമാനത്താവളത്തില്‍ എത്തിയിരുന്നു. പ്രവാസികളുമായി ഇന്നു രണ്ട് വിമാനങ്ങള്‍ കൂടി നെടുമ്പാശേരിയിലെത്തും.
ദുബൈയില്‍ നിന്നുള്ള വിമാനം വൈകീട്ട് 5.40നും അബുദാബിയില്‍ നിന്നുള്ള വിമാനം 8.40 നുമാണ് നെടുമ്പാശേരിയിലെത്തുന്നത്. കൊവിഡ് ലക്ഷണം സംശയിച്ച് ഒരു യാത്രക്കാരനെ കളമശേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."