HOME
DETAILS
MAL
ബണ്ടിചോര്‍ കുറ്റക്കാരനെന്ന് കോടതി
backup
April 12 2017 | 07:04 AM
തിരുവനന്തപുരം: ഹൈടെക് മോഷ്ടാവ് ബണ്ടിചോര്‍ കുറ്റക്കാരനെന്ന് കോടതി. ഭവനഭേദനം, മോഷണം, തെളിവു നശിപ്പിക്കല്‍ എന്നിവയാണ് കുറ്റങ്ങള്‍. സ്ഥിരം കുറ്റവാളി ആയതിനാല്‍ പരമാവധി ശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന് കോടതിയില്‍ ആവശ്യപ്പെട്ടു.തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. ഏപ്രില്‍ 22-ന് ശിക്ഷ വിധിക്കും.
2013 ജനുവരി 20ന് അര്‍ധരാത്രി പട്ടം ടി കെ ദിവാകരന് റോഡില്‍ കെ വേണുഗോപാലന്‍നായരുടെ വീട്ടില്‍നിന്ന് വിലപിടിപ്പുള്ള മിറ്റ്സുബിഷി ഔട്ട്ലാന്‍ഡര്‍ കാറും നോക്കിയ മൊബൈല്‍ഫോണ്‍, ഡിവിഡി പ്ളെയര്‍ എന്നിവ ഡല്‍ഹി സ്വദേശിയായ ദേവേന്ദര്‍സിങ് എന്ന ബണ്ടി ചോര്‍ മോഷ്ടിച്ചെന്നാണ് കേസ്. ഇയാള്‍ പൂനെയില്‍ നിന്നാണ് പൊലിസ് പിടിയിലായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."